Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്യന്‍ യൂണിയനിലെ പഴുതുകളിലൂടെ യുകെയിലേക്ക് നുഴഞ്ഞുകയറിയത് 265,000 പേര്‍
Reporter

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ ദുര്‍ബലമായി ചില നിയമങ്ങള്‍ മുതലെടുത്ത് 265,000 വിദേശികള്‍ യുകെയില്‍ സ്ഥിര താമസമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. യൂറോപ്പിനു പുറത്തുനിന്നു വന്നവരുടെ മാത്രം കണക്കാണിത്.

ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് പ്രവേശനം നേടി പൗരത്വം സമ്പാദിച്ച ശേഷം, യൂറോപ്യന്‍ യൂണിയനിലെ സഞ്ചാര സ്വാതന്ത്ര്യം ഉപയോഗിച്ച് യുകെയിലേക്കു പോകുക എന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചുവന്നത്.

യൂറോപ്പിനു പുറത്തുനിന്നു വന്ന് യൂറോപ്യന്‍ പൗരത്വം നേടിയ 78,000 പേര്‍ മാത്രമാണ് 2004ല്‍ യുകെയില്‍ ജോലി ചെയ്തിരുന്നത്. ഈ വര്‍ഷമായപ്പോഴേക്കും ഇവരുടെ എണ്ണം 265,000 ആയെന്നാണ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.

ഇപ്പോള്‍ യൂറോപ്പിലേക്ക് അഭയാര്‍ഥി പ്രവാഹം ശക്തമായതും ബ്രിട്ടനിലേക്കുള്ള പിന്‍വാതില്‍ പ്രവേശനം വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് മൈഗ്രേഷന്‍ വാച്ചിന്റെ മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window