Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി; തീരുമാനം സെപ്റ്റംബറില്‍ നടപ്പാക്കും
Reporter

ലണ്ടന്‍: വിദ്യാഭ്യാസത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ ഇനിമുതല്‍ ബ്രിട്ടനില്‍ ജോലി ചെയ്യാം. സാധാരണ ദിവസം നിശ്ചിത മണിക്കൂറുകളും അവധിദിനം മുഴുവന്‍സമയ ജോലിക്കുമുള്ള അനുവാദമാണ് യുകെ വിസ ആന്റ് ഇമിഗ്രേഷന്‍ വിഭാഗം നല്‍കിയിട്ടുള്ളത്. സെപ്തംബര്‍ മുതല്‍ നടപ്പിലാകുന്നതോടെ അണ്ടര്‍ ഗ്രാജുവേറ്റ് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണം കിട്ടിത്തുടങ്ങും.

ടയര്‍ 4 ടൈപ്പ് സ്റ്റുഡന്റ് വിസയിലേത് ഉള്‍പ്പെടെ കുടിയേറ്റ നിയമത്തില്‍ അനേകം തിരുത്തുകളാണ് യുകെ വരുത്തുന്നത്. 16 വയസ്സില്‍ മുകളിലുള്ളവര്‍ക്കാണ് യുകെയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ ടയര്‍ 4 സ്റ്റുഡന്റ് വിസ അനുവദിക്കുന്നത്. അതേസമയം ഈ നിയമം യുണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ബാധകമാകുക. തുടര്‍ പഠനകാര്യത്തിലാണെങ്കില്‍ സര്‍വകലാശാലയില്‍ നിന്നും മതിയായ രേഖകള്‍ ആവശ്യമായി വരും. അതേസമയം ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായി സര്‍വകലാശാലകള്‍ ഒട്ടേറെ അഭിമുഖങ്ങളും അനുമതികളും ആവശ്യപ്പെടുന്നുണ്ട്.

 
Other News in this category

 
 




 
Close Window