Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പാഠം പഠിക്കാതെ ബ്രിട്ടന്‍; സ്റ്റുഡന്റ് വിസ മാനദണ്ഡങ്ങള്‍ ഇനിയും കര്‍ക്കശമാക്കും
Reporter

ലണ്ടന്‍: യുകെയിലെ ടയര്‍ 4 സ്‌ററുഡന്റ് വിസ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുന്നു. ഇതിന്റെ ഭാഗമായി, സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ക്ക് പാര്‍ട്ട് ടൈം ജോലികള്‍ പോലും ചെയ്യാന്‍ അനുനതി പൂര്‍ണമായി നിഷേധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്.

വിദേശ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ ഒട്ടും വൈകാതെ രാജ്യം വിടാന്‍ നിര്‍ബന്ധിതരാക്കും വിധമാണ് പരിഷ്‌കാരങ്ങള്‍. ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത ആഴ്ച പുറത്തുവിടും.

സ്വകാര്യ ഫണ്ടിങ്ങുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ പരിഗണിക്കുന്നതിനു തുല്യമായിട്ടായിരിക്കും ഇനി പൊതു ഫണ്ടിങ്ങുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവരെയും പരിഗണിക്കുക. പൊതു ഫണ്ടിങ്ങുള്ള സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് ചില മാനദണ്ഡങ്ങളില്‍ നേരത്തെ ഇളവു നല്‍കിയിരുന്നു. ഇതാണ് എടുത്തു കളയാന്‍ പോകുന്നത്.

 
Other News in this category

 
 




 
Close Window