Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യയുടെ വിസ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ ബ്രിട്ടനും, കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടും
reporter

 ലണ്ടന്‍: ഇനി മുതല്‍ യുകെയില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് വിസ ലഭിക്കാന്‍ കാത്തുനില്‍ക്കേണ്ട. വിമാനത്താവളത്തില്‍ വന്ന് വിസ അടിച്ചുവാങ്ങുക. നാടു ചുറ്റിക്കാണുക. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നാലു രാജ്യങ്ങളില്‍ കൂടി സംവിധാനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തില്‍ രണ്ട് എയര്‍പോര്‍ട്ടുകളില്‍നിന്ന് വിസ ലഭിക്കും. കൊച്ചിയും തിരുവനന്തപുരവും. ചൈന, സ്‌പെയ്ന്‍, ഇറ്റലി, മലേഷ്യ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് അടുത്തു തന്നെ ഇന്ത്യയിലേക്ക് ഓണ്‍ലൈന്‍ വിസ നല്‍കിത്തുടങ്ങും. ഇതോടെ ഇന്ത്യയില്‍ വിസ ഓണ്‍ അറൈവല്‍ അനുവദിക്കുന്ന രാജ്യങ്ങളുടെ എണ്ണം 50 ആയി. 44 രാജ്യങ്ങള്‍ക്ക് ഇവിസ സംവിധാനം നവംബറിലാണ് ഇന്ത്യ ആദ്യമായി അവതരിപ്പിച്ചത്.

ടൂറിസം മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ ഈ സൗകര്യം അനുവദിച്ചിരിക്കുന്നതെന്ന് ടൂറിസം സെക്രട്ടറി ലളിത് പന്‍വര്‍ പറഞ്ഞു. ഇ വിസ സംവിധാനം ഏര്‍പ്പെടുത്തിയതോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഡിസംബറില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ 421.6 ശതമാനത്തിന്റെ വന്‍ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ 75 ദിവസങ്ങള്‍ക്കിടെ മാത്രം 65,000 ഇ വിസകളാണ് ഇന്ത്യ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2013 ഡിസംബറില്‍ അനുവദിച്ച വിസ വെറും 2,700 മാത്രമായിരുന്നെങ്കില്‍ ഇ വിസ സംവിധാന നിലവില്‍ വന്നതിനു ശേഷം 2014 ഡിസംബറില്‍ 14,083 വിസകളാണ് അനുവദിച്ചത്. 


 
 
Other News in this category

 
 




 
Close Window