Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ടയര്‍ 2 വിസ ചട്ടം ഭേദഗതിക്കെതിരേ എന്‍എച്ച്എസ്
Reporter

ലണ്ടന്‍: ടയര്‍ 2 വിസ ചട്ടങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വരുത്തുന്ന മാറ്റങ്ങളില്‍ എന്‍എച്ച്എസ് മേധാവികള്‍ക്ക് ആശങ്ക. ഇക്കാര്യം വിശദീകരിക്കുന്ന കത്ത് ഹോം ഓഫീസിനു നല്‍കിയിട്ടുണ്ട്.

ചട്ടങ്ങളിലെ മാറ്റം കാരണം, യൂറോപ്പിനു പുറത്തുനിന്ന് ടയര്‍ 3 വിസയ്ക്ക് അപേക്ഷിക്കുന്ന നിരവധി നഴ്‌സുമാരുടെ അവസരം നഷ്ടപ്പെടുന്നതായി നഴ്‌സിങ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നഴ്‌സുമാര്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന എന്‍എച്ച്എസിനെ ഇതു കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് മുന്നറിയിപ്പ്.

വാര്‍ഷിക ശമ്പളം 35,000 പൗണ്ടില്‍ കുറവുള്ളവര്‍ 2016 ഏപ്രിലിനു ശേഷം രാജ്യത്തു തുടരാന്‍ പാടില്ലെന്ന നിര്‍ദേശവും കനത്ത തിരിച്ചടിയായിട്ടുണ്ട്. വിദേശത്തുനിന്നു വന്ന് ജോലി ചെയ്യുന്ന പല നഴ്‌സുമാരും ഇതു കാരണം ഇപ്പോള്‍ തന്നെ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിച്ച് യുകെയിലെ ജോലികള്‍ രാജിവച്ചു തുടങ്ങിയിരിക്കുകയാണ്. വരും നാളുകളില്‍ ഈ പ്രവണത ശക്തമാകും. അതിനു മുന്‍പ് ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് എന്‍എച്ച്എസ് മേധാവികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

പുതിയ വ്യവസ്ഥകളനുസരിച്ച് ടയര്‍ 2 വിസ സമ്പാദിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. തൊഴിലാളികള്‍ക്കു ടയര്‍ 2 വിസ ലഭിക്കണമെങ്കില്‍, തൊഴില്‍ദാതാക്കള്‍ക്കും ടയര്‍ 2 ലൈസന്‍സ് വേണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window