Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ജോലിയില്ലാത്ത കുടിയേറ്റക്കാരെ വിലക്കാന്‍ തെരേസ മേ
Reporter

ലണ്ടന്‍: ജോലിയില്ലാത്ത കുടിയേറ്റക്കാര്‍ ബ്രിട്ടന്റെ അതിര്‍ത്തിക്കുള്ളില്‍ കടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ഹോം സെക്രട്ടട്ടറി തെരേസ മേ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അതിര്‍ത്തികളുടെ നിയന്ത്രണം പൂര്‍ണമായി തിരിച്ചു പിടിക്കണമെന്നും തെരേസ.

യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്നുള്ള കുടിയേറ്റം അനിയന്ത്രിതമായി വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് തെരേസ കടുത്ത നടപടി ആവശ്യപ്പെടുത്. ജോലിക്കു നിയമിക്കപ്പെട്ടതായി തെളിയിക്കാന്‍ കഴിയാത്ത ഒരാളെയും അകത്തു കയറ്റേണ്‌ടൊണ് ആവശ്യം. ഇതു നടപ്പായാല്‍ സ്വാഭാവികമായും യൂറോപ്പിനു പുറത്തുനിന്ന് ഫാമിലി വിസയിലും മറ്റും വരുന്നവരെയും ബാധിക്കാന്‍ ഇടയുണ്ട്.

യൂറോപ്പ് ഇപ്പോള്‍ നേരിടുന്ന രൂക്ഷമായ അഭയാര്‍ഥി പ്രശ്‌നത്തിനു കാരണം യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റ നയത്തിലെ പരാജയമാണെും തെരേസ ആരോപിക്കുന്നു. ബ്രിട്ടനിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ റെക്കോഡ് ഉയരത്തിലെത്തിയെന്ന് കണക്കുകളില്‍ വ്യക്തമായിരുന്നു.

 

 
Other News in this category

 
 




 
Close Window