Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തടസം പരിഹരിക്കണം: എന്‍എച്ച്എസ് മേധാവി
Reporter

ലണ്ടന്‍: ടയര്‍ 2 വിസ അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്ക് വിദേശത്തുനിന്ന് നഴ്‌സുമാരെ നിയമിക്കുന്നതിന് തടസമാകുന്നു. യുകെയില്‍നിന്നോ യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്നോ ഉള്ള നഴ്‌സുമാരെ മാത്രം ഉപയോഗിച്ച് എന്‍എച്ച്എസ് ട്രസ്റ്റുകളിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതും.

ഈ പ്രശ്‌നം ന്യൂകാസില്‍ അപ്പോണ്‍ ടയറിലെ എന്‍എച്ച്എസ് ട്രസ്റ്റ് മേധാവികള്‍ പരസ്യമായി ഉന്നയിക്കുകയും ചെയ്തു കഴിഞ്ഞു. ആവശ്യത്തിനു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ ട്രസ്റ്റിന് അനുവദിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയാറാകാത്തതാണു പ്രശ്‌നം. യൂറോപ്പിനു പുറത്തുനിന്നുള്ള നഴ്‌സുമാരാണ് ട്രസ്റ്റിന്റെ നട്ടെല്ലെന്ന് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടിവ് സര്‍ ലിയോനാര്‍ഡ് ഫെന്‍വിക്ക് പറയുന്നു.

കഴിഞ്ഞ പത്തു വര്‍ഷമായി വിദേശ നഴ്‌സുമാരുടെ കരുത്തില്‍ പല നേട്ടങ്ങളും ട്രസ്റ്റിനുണ്ടായിട്ടുണ്ട്. ഫിലിപ്പീന്‍സില്‍നിന്നുള്ളവരാണ് ഇവരിലേറെയെന്നും ഫെന്‍വിക് ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window