Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്യന്‍ യൂണിയന്‍ പരിഷ്‌കാര നിര്‍ദേശങ്ങളും കുടിയേറ്റവിരുദ്ധം
Reporter

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ പരിഷ്‌കരണം സംബന്ധിച്ച ബ്രിട്ടന്റെ ആശയങ്ങളും നിര്‍ദേശങ്ങളും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചു. യുകെയിലേക്കു വരുന്ന കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണങ്ങളും ആനുകൂല്യ നിഷേധവും അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ വ്യവസ്ഥ ചെയ്യുന്നു.

2017ല്‍ ബ്രിട്ടനില്‍ നടത്താനിരിക്കുന്ന ജനഹിത പരിശോധനയെ സംബന്ധിച്ച് സുപ്രധാനമായ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാതെ തന്നെ ബ്രിട്ടന്‍ ആവശ്യപ്പെടുന്നത് ചര്‍ച്ചകളിലൂടെ നേടിയെടുക്കാന്‍ സാധിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ബ്രിട്ടന്‍ അടക്കമുള്ള യൂറോ ഇതര രാജ്യങ്ങളുടെ ഏക വിപണിക്ക് സംരക്ഷണം ഉറപ്പാക്കണമെന്നതാണ് നിര്‍ദേശങ്ങളിലെ പ്രധാനമായ മറ്റൊരിനം. ചുവപ്പു നാടകളുടെ സങ്കീര്‍ണത കുറയ്ക്കുക, ബ്രിട്ടനും യൂണിയനും തമ്മിലുള്ള ബന്ധത്തിന്റെ കടുപ്പം കുറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

 
Other News in this category

 
 




 
Close Window