ലണ്ടന്‍: യുകെയില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ദാതാക്കള്‍ക്ക് ടയര്‍2 സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങളിലും കടുപ്പമേറുന്നു.
ലൈസന്‍സ് ഏതു വിധേനയും നേടിയെടുത്താല്‍ തന്നെ അതു നഷ്ടമാകാതെ സംരക്ഷിക്കാനും വിവിധ കമ്പനികള്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഈ വര്‍ഷം കാണാനാകുന്നത്.
ടയര്‍2 സ്‌പോണ്‍സര്‍ഷിപ്പിനുള്ള യോഗ്യതകള്‍ തൊഴിലുടമ പാലിക്കുന്നുണ്‌ടോ എന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ തുടരെത്തുടരെ നടത്തിവരുന്നു. ഓരോ തവണയും കൂടുതല്‍ രേഖകള്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്‌ടെന്നും തൊഴിലുടമകള്‍ പറയുന്നു.