Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മാറ്റിവാങ്ങിയില്ലെങ്കില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗശൂന്യമാകും
Reporter

ന്യൂഡല്‍ഹി: കൈകൊണ്‌ടെഴുതിയ തരത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ മാറ്റി മെഷീനില്‍ വായിക്കാവുന്ന തരത്തിലുള്ളവയാക്കി വാങ്ങണമെന്ന നിര്‍ദേശം ഇന്ത്യന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. പഴയ രീതിയിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നല്‍കിയിരിക്കുന്ന കാലാവധി ഈ മാസം 24ന് അവസാനിച്ചു.

ആഗോള തലത്തില്‍ മെഷീന്‍ റീഡബിള്‍ അല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ പൂര്‍ണമായി ഇല്ലാതാകാന്‍ പോകുകയാണ്. പുതിയ തരത്തിലുള്ള പാസ്‌പോര്‍ട്ടുകളില്ലാത്തവര്‍ക്ക് ഇനി വിദേശ യാത്രകള്‍ ബുദ്ധിമുട്ടായിരിക്കും.

ഇന്ത്യയിലും വിദേശത്തും ജീവിക്കുന്ന എല്ലാ പൗരന്‍മാരും പഴയ രീതിയിലുള്ള പാസ്‌പോര്‍ട്ടാണ് കൈയിലുള്ളതെങ്കില്‍ മാറ്റി വാങ്ങണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്ലെങ്കില്‍ പല രാജ്യങ്ങളിലും വിസ നിഷേധിക്കപ്പെടുകയോ, വിസ ഉണ്‌ടെങ്കില്‍പ്പോലും പ്രവേശനം നിഷേധിക്കപ്പെടുകയോ ചെയ്യാം.

 
Other News in this category

 
 




 
Close Window