വാഷിങ്ടണ്‍: മുപ്പതു ലക്ഷം വിദേശികള്‍ക്ക് 2013ല്‍ യുഎസ് വര്‍ക്ക് പെര്‍മിറ്റുകളും വര്‍ക്കിങ് വിസയും ഗ്രീന്‍ കാര്‍ഡുകളും അനുവദിച്ചതായി കണക്കുകളില്‍ വ്യക്തമാകുന്നു.
എല്‍1എ, എല്‍1ബി, എച്ച്1ബി എന്നിവ അടക്കമാണ് വര്‍ക്ക് വിസ. ഗ്രീന്‍ കാര്‍ഡുകളില്‍ ഇബി1, ഇബി2, ഇബി3 എന്നിവയും ഉള്‍പ്പെടുന്നു.
2013ലെ മാത്രം കണക്കാണിത്. ആ വര്‍ഷം ഏറ്റവും കൂടുതല്‍ ഇവിടെയെത്തിയത് മെക്‌സിക്കോക്കാരാണ്. ചൈനക്കാരും ഇന്ത്യക്കാരുമാണ് എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
2014ലെ കണക്കുകള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. എങ്കിലും അനുവദിക്കപ്പെടുന്ന വര്‍ക്ക് പെര്‍മിറ്റുകളുടെയും വര്‍ക്ക് വിസകളുടെയും ഗ്രീന്‍ കാര്‍ഡുകളുടെയും എണ്ണത്തില്‍ വര്‍ധനയുള്ളതായാണ് കാണുന്നത്.