ലണ്ടന്‍: യുകെയില്‍ താമസിക്കുന്ന വിദേശികളുടെ എണ്ണം അമ്പതു ലക്ഷം കവിഞ്ഞതായി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ബ്രിട്ടന്റെ മെച്ചപ്പെട്ടു വരുന്ന സമ്പദ് വ്യവസ്ഥയുടെ ഗുണം ഇവര്‍ക്കു ലഭിക്കുന്നു എന്നും വിലയിരുത്തല്‍.
2009നു ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തില്‍ പത്തു ലക്ഷം പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യൂറോസ്റ്റാറ്റിന്റെ കണക്കുകളില്‍ വ്യക്തമാകുന്നു. അതായത്, കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്, ബ്രിട്ടനില്‍ ആകെയുള്ളവരില്‍ 12ല്‍ ഒന്നും വിദേശികളാണെന്നര്‍ഥം.
ഇതില്‍ കൂടുതല്‍ വിദേശ പൗരന്‍മാര്‍ താമസിക്കുന്ന ഏക യൂറോപ്യന്‍ രാജ്യം ഇപ്പോള്‍ ജര്‍മനിയാണ്, ഏഴു മില്യന്‍. എന്നാല്‍, ബ്രിട്ടനെക്കാള്‍ ഭൂമിശാസ്ത്രപരമായി വലുപ്പം കൂടുതലുണ്ട് ജര്‍മനിക്ക്.