Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ മെച്ചപ്പെടണമെങ്കില്‍ പുതിയ കുടിയേറ്റ നയം വേണം: സിബിഐ
Reporter

ലണ്ടന്‍: കുടിയേറ്റ നയത്തില്‍ സമൂല മാറ്റങ്ങള്‍ വരുത്താതെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇനി കാര്യമായി പുഷ്ടിപ്പെടില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി (സിബിഐ).

വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ചും, ടയര്‍ 2 വിസ അനുവദിക്കുന്നതു സംബന്ധിച്ചുമുള്ള നയങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യമാണെന്നും സിബിഐ വിലയിരുത്തുന്നു.

എല്ലാ മേഖലകളില്‍നിന്നുമുള്ള എല്ലാ തരം വ്യവസായങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രശ്‌നമാണ് പ്രതിഭകളെ കണ്‌ടെത്തുക എന്നത്. ബ്രിട്ടീഷ് പൗരന്‍മാരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം വിദഗ്ധ തൊഴിലാളികളെ കൂടുതലായി വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യാനും അനുമതി വേണമെന്നും സിബിഐ ഡയറക്റ്റര്‍ ജനറല്‍ കരോലിന്‍ ഫെയര്‍ബ്രെയ്ന്‍ അഭിപ്രായപ്പെടുന്നു.

 
Other News in this category

 
 




 
Close Window