Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്‍ ഓണാഘോഷം 10ന്
എബിന്‍ ബേബി
പൊന്നിന്‍ ചിങ്ങത്തിലെ പൂവിളിയും പൂക്കളവുമായി ലോകമെബാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്‍ ഓണാഘോഷം 10ന്. രാവിലെ 10 :30 നു ബ്രോഡ്‌വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍വച്ചു എസ്. എം. എയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഓര്‍മയില്‍ എന്നും കാത്തുസൂക്ഷിക്കാന്‍ എസ് എം എയുടെ അതുല്യമായ കലാപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും, എല്ലാവര്ക്കും പങ്കെടുക്കുവാനും ആസ്വദിക്കുവാനും പറ്റുന്ന രീതിയില്‍ സംവിധാനം ചെയ്‌തിരിക്കുന്ന മത്സരങ്ങളും, 10 ല്‍ പരം കലാകാരന്മാരെ അണിനിരത്തി പ്രസ്റ്റന്‍ ചെണ്ടമേളവും, നോട്ടിങ്ഹാം ബോയിസിന്റ പുലികളിയും, സ്വന്തം ഭവനങ്ങളില്‍ പാകം ചെയ്‌യുന്ന ഭക്ഷണവും സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണമാഘോഷത്തിനു മാറ്റുകൂട്ടും.
എസ് എം എയോടൊപ്പം ഓണം ആഘോഷിക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ എല്ലാ മലയാളികളേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറര്‍ വിന്‍സെന്റ് കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window