Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.6106 INR  1 EURO=108.1315 INR
ukmalayalampathram.com
Mon 22nd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
സദ്യവട്ടങ്ങളും താളമേളങ്ങളുമായി, യുബിഎംഎയുടെ ഓണാഘോഷം നാളെ
ജെഗി ജോസഫ്
യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ നാളെ സൗത്ത്മീഡിലെ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. രാവിലെ 11.30ന് തുടങ്ങുന്ന ആഘോഷപരിപാടികള്‍ വൈകുന്നേരം വരെ നീളും. അംഗങ്ങള്‍ സ്വന്തമായി തയ്യാറാക്കുന്ന ഓണസദ്യ, സദ്യക്ക് ശേഷം കായിക മത്സരങ്ങളും യുബിഎംഎയുടെ ഡാന്‍സ് സ്‌കൂളിലെയും മറ്റും കൊച്ചു കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും സ്‌കിറ്റുകളും അരങ്ങേറും.
ബ്രിസ്റ്റോളില്‍ ഓണാഘോഷങ്ങളുടെ അവസാനമായാണ് യുബിഎംഎയുടെ ഓണാഘോഷം നടക്കുന്നത്. യുബിഎംഎയുടെ നിറപ്പകിട്ടാര്‍ന്ന ഓണാഘോഷ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി യുബിഎംഎയുടെ പ്രസിഡന്റ് ജെയിംസ് ചെറിയാന്‍, സെക്രട്ടറി ബിജു പപ്പാരില്‍ എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window