Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.6106 INR  1 EURO=108.1315 INR
ukmalayalampathram.com
Mon 22nd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി വീണ്ടും ഷിനോയ് ജേക്കബ്, മെല്‍ബിന്‍ തോമസ് സെക്രട്ടറി
reporter
2016- 17 കാലഘട്ടത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഹെരിഫോര്‍ഡ് മലയാളി അസ്സോസിയേഷന്‍ ജനറല്‍ ബോഡി യോഗം നിലവിലെ ഭരണസമിതിയെ വീണ്ടും നേതൃ സ്ഥാനമേല്‍പിച്ചു. പ്രസിഡന്റായ ഷിനോയ് ജേക്കബിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കമ്മിറ്റി നടത്തിയതെന്ന് വിലയിരുത്തി. കമ്മിറ്റിയുടെ ഇക്കഴിഞ്ഞ കാലയളവില്‍ ആറോളം പ്രധാന പരിപാടികളാണ് നടത്തപ്പെട്ടത്. കൂടാതെ ഹെരിഫോര്‍ഡ് കൗണ്‍സിലുമായി ചേര്‍ന്ന് നടത്തിയ പരിപാടികള്‍ പൊതുജന ശ്രദ്ധ ഏറെ ആകര്‍ഷിച്ചിരുന്നു.

ഒക്ടോബര്‍ 28 ശനിയാഴ്ച്ച ഹെറിഫോര്‍ഡിലെ വിഥിന്‍ഗ്ടണ്‍ വില്ലേജ് ഹാളില്‍ നടന്ന പൊതുയോഗത്തിലാണ് സംഘടനയുടെ 2017 18 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. പുതിയ എക്‌സിക്ക്കുട്ടീവ് അംഗങ്ങളില്‍ രണ്ടു പുതുമുഖങ്ങളൊഴികെ മറ്റെല്ലാവരും മുന്‍ ഭരണസമിതിയിലെ അംഗങ്ങളാണ്. സ്ഥാനമൊഴിഞ്ഞ കമ്മിറ്റി അംഗങ്ങളായ ജോബിന്‍ വര്‍ഗീസിനും ക്രിസ്റ്റി സെബാസ്ത്യനും നന്ദി പറഞ്ഞ പൊതുയോഗം നവ്വാഗതരായ ബിന്‍സോ ഫ്രാന്‌സിസിനും ബിനോ മാത്യുവിനും കമ്മിറ്റിയിലേക്ക് സ്വാഗതം ആശംസിച്ചു.

കമ്മിറ്റി അംഗങ്ങള്‍ താഴെ പറയുന്നവരാണ്:

പ്രസിഡണ്ട്= ഷിനോയ് ജേക്കബ്

സെക്രട്ടറി= മെല്‍ബിന്‍ തോമസ്

ട്രഷറര്‍= ജോബി തോമസ്

വൈസ് പ്രസിഡണ്ട് = അനു കൃഷ്ണ

ജോയിന്റ് സെക്രട്ടറി= ടോമി കുര്യന്‍

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:

ചാക്കോച്ചന്‍ ജോണി, ബിനോ മാത്യു, റാണി ബില്‍ബി, നീതു ബിജു, ബിന്‍സോ ഫ്രാന്‍സിസ്, ബാബു തോമസ്
 
Other News in this category

 
 




 
Close Window