Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
ജെഫ്‌റിന്‍ സൈമണ്‍
ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ (BMA) വാര്‍ഷിക പൊതുയോഗവും കുടുംബ യോഗവും കെംപ്സ്റ്റന്‍ സൗത്ത് ഫീല്‍ഡ് ഹാളില്‍ നടന്നു. തുടര്‍ന്ന് പ്രവര്‍ത്തന വര്‍ഷത്തെ റിപ്പോര്‍ട്ടും ചിലവും വരവും കണക്കുകളും അവതരിപ്പിക്കുകയും പൊതുയോഗം ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. BMAയുടെ പ്രവര്‍ത്തനങ്ങളെ അംഗങ്ങള്‍ പ്രശംസിച്ചു. തുടര്‍ന്ന് 2017 -2018 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

പ്രസിഡന്റ്: സാബിച്ചന്‍ ജോസഫ്
സെക്രട്ടറി: സുധീഷ് സുധാകരന്‍
ട്രഷറര്‍ : റെബി ചെറിയാന്‍
കമ്മിറ്റി അംഗങ്ങള്‍ : ജോമോന്‍ തോമസ്, മെബിന്‍ മാത്യു, ദീപ ഓസ്റ്റിന്‍ , ആല്‍ബി ജെഫ്‌റിന്‍
ഓഡിറ്റര്‍ : ബേബി പോട്ടയില്‍
പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നേര്‍ന്ന് അംഗങ്ങള്‍ സംസാരിച്ചു.
BMAയുടെ ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഡേ ആഘോഷങ്ങള്‍ നവംബര്‍ 19നും ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 13നും നടത്തുവാന്‍ തീരുമാനിച്ചു. വിഭവസമൃദ്ധമായ ഡിന്നറോട് കൂടി പൊതുയോഗം സമാപിച്ചു .
 
Other News in this category

 
 




 
Close Window