Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
അസോസിയേഷന്‍
  Add your Comment comment
പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
വര്‍ഗീസ് ഡാനിയേല്‍

യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തില്‍ സൗത്ത് വെസ്റ്റ് റീജിയന്‍ , ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് റീജിയന്‍ എന്നിവിടങ്ങളില്‍ റീജിയണല്‍ കോണ്‍ഫറന്‍സുകള്‍ നടത്തുന്നു. പ്രവര്‍ത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്ളാസുകളും നഴ്‌സിംഗ് ജോലിയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന പഠന ശിബിരത്തില്‍ യുകെയിലെ പ്രഗത്ഭരായ വ്യക്തികളാണ് ക്ളാസുകള്‍ കൈകാര്യം ചെയ്യുന്നത് എന്ന് യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും നഴ്സസ് ഫോറം കോ ഓര്‍ഡിനേറ്ററുമായ സിന്ധു ഉണ്ണി അറിയിച്ചു. നഴ്സിംഗ് മേഖലയിലെ നിയമ പ്രശ്നങ്ങള്‍ , പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ്, ഷെയേര്‍ഡ് നോളഡ്ജ്, , തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍ മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠന ക്ലാസ്സുകള്‍ നയിക്കുന്ന പ്രഗല്‍ഭരായ വ്യക്തികള്‍ ഇവരൊക്കെയാണ്.


മെര്‍ലിന്‍ എവ്‌ലീ


നഴ്‌സിംഗ് മേഖലയില്‍ നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഇപ്പോള്‍ നഴ്‌സിംഗ് പ്രാക്ടീസ് അഡൈ്വസറി ബോര്‍ഡ് മെമ്പറും ക്ലിനിക്കല്‍ ഇന്‍സിഡന്റ് ഇന്‍വെസ്‌റിഗേറ്ററും ഇന്‍ഡിപെന്‍ഡന്റ് ട്രെയ്നറുമായ എവ്‌ലീ ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ലെ എന്‍ എഛ് എസ്സില്‍ ക്ലിനിക്കല്‍ ക്വാളിറ്റി ഹെഡ് ആയിരുന്നു. കുട്ടികളുടേയും മുതിര്‍ന്നവരുടെയും സേഫ് ഗാര്‍ഡിങ്ങില്‍ പ്രശസ്തയായ എവ്‌ലി ക്ലിനിക്കല്‍ മേഖലയിലെ പല അന്വേഷണങ്ങള്‍ക്കും നേതൃത്വം വഹിച്ചിട്ടുണ്ട്.


മിനിജ ജോസഫ്


ലണ്ടന്‍ കിങ്സ് ഹോസ്പിറ്റലിലെ തീയേറ്റര്‍ മേട്രണ്‍ ആയ മിനിജയെ മലയാളികള്‍ക്ക് സുപരിചിതയാണ്. ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ക്ലിനിക്കല്‍ മേഖലയുടെപുരോഗതിക്ക് ഉപകരിക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ക്കു നേതൃത്വം കൊടുത്തിട്ടുള്ള മിനിജ അറിയപ്പെടുന്ന ഒരു പ്രാസംഗീക കൂടിയാണ്. തീയേറ്റര്‍ നഴ്‌സ് ഓഫ് ദി ഇയര്‍ , ഔട്ട് സ്റ്റാന്‍ഡിങ് ടീം ഓഫ് ദി ഇയര്‍ ,ബി ജെ എന്‍ നേഴ്സ് ഓഫ് ദി ഇയര്‍ എന്നീ അവാര്‍ഡുകള്‍ നേടിയിട്ടുള്ള മിനിജ കാര്‍ഡിയോളജി തിയേറ്റര്‍ നഴ്സസ്സിനു സഹായകമാകുന്ന തരത്തില്‍ ഒരു തിയേറ്റര്‍ മാന്വല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ദീപ ഓസ്റ്റിന്‍


ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ഹേര്‍ട്ഫോര്‍ഷെയര്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ മേട്രനായി ജോലിചെയ്യുന്ന ദീപ എല്‍ഡര്‍ലി കെയര്‍ , ഫ്രെയല്‍റ്റി സര്‍വീസ്,ഡിമെന്‍ഷ്യ ആന്‍ഡ് പാര്‍ക്കിന്‍സണ്‍സ് സ്പെഷ്യലിറ്റി സര്‍വീസ് എന്നീ മേഖലയില്‍ നിരവധിവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ള വ്യക്തിയാണ്. നല്ല നേതൃത്വ പാടവവും മികച്ച ഒരു അധ്യാപികയുമായ ദീപ ക്വാളിറ്റി ഇമ്പ്രൂവ്മെന്റ്,ഹെല്‍ത് കെയര്‍ ലീഡര്‍ഷിപ് എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ നേടിയിട്ടുണ്ട്.


തമ്പി ജോസ്


യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ലീഗല്‍ അഡൈ്വസറും ആയ തമ്പി ജോസ് മലയാളികള്‍ക്ക് സുപരിചിതനാണ്. ഏഷ്യന്‍ സെന്റര്‍ ഓഫ് എക്‌സലന്‌സ് ന്റെ ചെയര്‍മാന്‍ കൂടിയായ തമ്പി ജോസ് നഴ്സിങ് ജോലി സംബന്ധമായ കേസുകളില്‍ എന്‍ എം സി യില്‍ നഴ്‌സസിനെ പ്രതിനിധീകരീക്കുന്നുണ്ട്. യുക്മയുടെ നാഷണല്‍ എക്സിക്യട്ടീവ് മെമ്പറും സാംസ്കാരിക വേദിയുടെ കോ-ഓര്‍ഡിനേറ്ററുമായ ഇദ്ദേഹം നാലുതവണ ലിംകയുടെ ചെയര്‍ പേഴ്സണ്‍ ആയിരുന്നു. നാലു മണിക്കൂര്‍ സി പി ഡി പോയിന്റ് നല്‍കുന്ന പഠന ശിബിരം മലയാളീ നഴ്‌സുമാര്‍ നേരിടുന്ന പല പ്രശ്നങ്ങളെപറ്റിയും മനസ്സിലാക്കിക്കൊണ്ട് പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണമായും ഉപകാരപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ മനു സഖറിയായും സൗത്ത് വെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ജോജിസെബാസ്ത്യനും അഭ്യര്‍ത്ഥിച്ചു.


കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം.


സൗത്ത് വെസ്റ്റ് റീജിയന്‍ : BCA Social Club, Green Furlong, Berinsfield, Oxfordshire, OX10 7NR ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് റീജിയന്‍ : Disability Direct, Bramble Close, David's Lane, Basford, Nottingham, NG6 0QG കണ്‍വന്‍നുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കുക. സിന്ധു ഉണ്ണി, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍: 07979 123615 ജോജി സെബാസ്റ്റ്യന്‍, സൗത്ത് വെസ്റ്റ് റീജിയന്‍ കോ-ഓര്‍ഡിനേറ്റര്‍ : 07985276873 മനു സഖറിയാ , ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് റീജിയന്‍ : 07861424163

 
Other News in this category

 
 




 
Close Window