Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 ' മെഗാഷോ
ജോണ്‍സ് മാത്യൂസ്
ലണ്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രു മലയാളി അസോസിയേഷന്‍ ഈ വര്‍ഷവും വര്‍ണ്ണാഭമായ പുതുവത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു.


ഉദയം 2018 എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടി പോയ വര്‍ഷത്തെ വന്‍ വിജയമായ ' ഉദയം 2017 ന്റെ തുടര്‍ച്ചയാണ് . 2018 ജനുവരി 13 ശനിയാഴ്ച വൈകീട്ട് 4 മണിക്കാണ് മെഗാഷോ തുടങ്ങുന്നത്. സ്പ്രിങ് വെസ്റ്റ് അക്കാദമി ഹാള്‍, ഫെല്‍താമിലെ വിശാലമായ ഹാളിലാണ് ഷോ അരങ്ങേറുന്നത്. വിപുലമായ കാര്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് .


ഹീത്രൂ മലയാളി അസോസിയേഷന്റെ ' ഹെല്‍പ്‌സ് ദി നീഡി' എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ഷോ നടത്തപ്പെടുന്നത്. ഇതില്‍ നിന്നു കിട്ടുന്ന തുകയുടെ ഒരു ഭാഗം കേരളത്തില്‍ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതാണ് .


ഉദയം 2017 പരിപാടിയില്‍ നിന്ന് കിട്ടിയ തുകയുടെ ഒരുഭാഗം പത്തനംതിട്ടയിലെ കെന്നഡി ചാരിറ്റബിള്‍ ട്രസ്റ്റിന് 25 വീല്‍ചെയര്‍ വാങ്ങാന്‍ സഹായിച്ചിരുന്നു. കൂടാതെ തൃശൂര്‍ ,കോട്ടയം എന്നിവിടങ്ങളിലെ മൂന്നു കാന്‍സര്‍ രോഗകള്‍ക്ക് സഹായം നല്‍കിയിരന്നു. സംഘടന 25 ല്‍ പരം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ളതാണ്.
 
Other News in this category

 
 




 
Close Window