Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബ്ളാക്ക് പൂള്‍ മലയാളി കമ്യൂണിറ്റി ക്രിസ്മസ് പുതുവത്സരാഘോഷം 30ന്
മാത്യു ജോര്‍ജ്
ബ്ളാക്ക് പൂള്‍ മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം 30ന് വൈകിട്ട് അഞ്ചു മുതല്‍ ബിസ്‌ഫാം കമ്യൂണിറ്റി ഹാളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. കരോള്‍ ഗാനം ആലപിച്ചു ഏവര്‍ക്കും സ്വാഗതം ആശംസിക്കും. തുടര്‍ന്ന് തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചുകൊണ്ട് കുട്ടികള്‍ അവതരിപ്പിക്കുന്ന നേറ്റിവിറ്റി.

കലാപരിപാടികള്‍ കോര്‍ത്തിണക്കി റെക്സിന്റെ ഗാനമേള, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗാനങ്ങള്‍ ,ഡാന്‍സ് എന്നിവയുണ്ടാവും. ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു സാന്താക്ളോസിനെ സ്റ്റേജിലേക്ക് ആനയിക്കും. ആടിയും പാടിയും സാന്താ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് കരിമരുന്നു പ്രകടനം. സ്നേഹവിരുന്ന്, പുതുവത്സരാഘോഷം.
 
Other News in this category

 
 




 
Close Window