Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
യു കെ ക്നാനായ കാത്തലിക് വിമന്‍സ് ഫോറം പ്രഥമ എക്സിക്യൂട്ടിവ് കമ്മറ്റി പ്രവര്‍ത്തനോദ്ഘാടനവും, നാഷണല്‍ കൗണ്‍സില്‍ യോഗവും
reporter
2017 ഒക്ടോബര്‍ 14 ന് തിരഞ്ഞെടുക്കപ്പെട്ട യുകെകെസിഎ വിമന്‍സ് ഫോറത്തിന്റെ പ്രഥമ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും ഒന്നാമത് നാഷണല്‍ കൗണ്‍സില്‍ യോഗവും ഇന്ന് യുകെകെസിഎ ആസ്ഥാന മന്ദിരത്തിലെ സെന്റ് മൈക്കിള്‍സ് ചാപ്പലില്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.

യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ടെസി മാവേലിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യുകെയിലെ 5l യൂണിറ്റുകളിലെ പ്രതിനിധികള്‍ സന്നിഹിതരാകും.

കഴിഞ്ഞ ഏതാനും മാസങ്ങളായി ചെയര്‍പേഴ്സണ്‍ ടെസി ബെന്നി മാവേലില്‍ , ജനറല്‍ സെക്രട്ടറി ലീനുമോള്‍ ചാക്കോ, ട്രഷറര്‍ മോളമ്മ ചെറിയാന്‍ , വൈസ് ചെയര്‍പേഴ്സണ്‍ മീനു തോമസ്, ജോ. സെക്രട്ടറി മിനി ബെന്നി, ജോ. ട്രഷറര്‍ ജെസി ബൈജു എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി അക്ഷീണ പരിശ്രമത്തിലായിരുന്നു.

യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റിയുമായി സഹകരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്ത് മുന്നോട്ടു പോകുവാനുള്ള ശ്രമത്തിന് എല്ലാ യുണിറ്റംഗങ്ങളുടെയും സഹകരണം വിമന്‍സ് ഫോറം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഇന്ന് നടക്കുന്ന മീറ്റിംഗിലേക്കു എല്ലാ യൂണിറ്റ് പ്രതിനിധികളെയും
കമ്മറ്റി സ്വാഗതം ചെയ്യുന്നു.
 
Other News in this category

 
 




 
Close Window