Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
മതം
  Add your Comment comment
യുകെ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് ഇടവക തല പ്രവര്‍ത്തനോത്ഘാടനം ആഗസ്ത് 24 മുതല്‍
സോജി ടി മാത്യു
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 24-26 വരെ തിയതികളില്‍ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി യൂത്ത് കിഡ്‌സ് കോണ്‍ഫറന്‍സിന്റെ ഇടവക കേന്ദ്രീകരിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭദ്രാസന സെക്രട്ടറിയും ഫാമിലി കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറുമായഫാ ഹാപ്പി ജേക്കബ് ഉത്ഘാടനം ചെയ്തു കൊണ്ടു ഭദ്രാസന പ്രതിനിധി റ്റോജി തരകന്‍ ട്രസ്റ്റി- ബിനോയ് മാത്യു, ട്രസ്റ്റി -ലിറ്റോ ടൈറ്റസ് എന്നിവര്‍ക്ക് ആദ്യ അപേക്ഷ ഫാറം വിതരണം ചെയ്തു.

അബര്‍ഡീന്‍ സെന്റ് തോമസ് ലിവര്‍പൂള്‍ സെന്റ് തോമസ് പള്ളികളില്‍ ഇടവക വികാരിയും ഭദ്രാസന കൗണ്‍സിലറുമായ റവ ഫാ എല്‍ദോ പി വര്‍ഗീസ് ഉത്ഘാടനം ചെയ്തു കൊണ്ട് യഥാക്രമം ഭദ്രാസന പ്രതിനിധി റോബിന്‍ മാത്യു, ഇടവക സെക്രട്ടറി- സജീ തോമസ്, ഷിനോജ് ചെറുവത്തൂര്‍ എന്നിവര്‍ക്കും ലിവര്‍പൂള്‍ പള്ളിയില്‍ ഭദ്രാസന പ്രതിനിധി അനില്‍ ജോര്‍ജ്, സെക്രട്ടറി സുനില്‍മാത്യു, ട്രസ്റ്റി കുര്യന്‍ വര്‍ക്കി എന്നിവര്‍ക്ക് ഫാം വിതരണം ചെയ്തു.

ബ്രിസ്റ്റോള്‍ സെന്റ് മേരിസ് പള്ളിയില്‍ ഭദ്രാസന കൗണ്‍സിലര്‍ റവ ഫാ മാത്യുസ് കുര്യാക്കോസ് ഉത്ഘാടനം ചെയ്തുകൊണ്ട് ഭദ്രാസന പ്രതിനിധി റോജന്‍ തോമസ് നിരണം, ട്രസ്റ്റി ബിജോയ് ജോര്‍ജ്, സെക്രട്ടറി വിനോദ് വല്യത്ത് തുടങ്ങി മാനേജിങ് കമ്മറ്റി അംഗങ്ങള്‍, ആധ്യാത്മീക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ക്ക് അപേക്ഷാ ഫാം വിതരണം ചെയ്യുകയുണ്ടായി.

സൗത്തെന്‍ഡ്- ഓണ്‍-സി സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ മര്‍ത്തമറിയം വനിതാ സമാജം ഭദ്രാസനം ഉപാധ്യക്ഷനും ഇടവക വികാരിയുമായ റവ ഫാ ജോണ്‍ വര്‍ഗീസ് മണ്ണഞ്ചേരി , ഭദ്രാസന പ്രതിനിധി സണ്ണി എബ്രഹാമിന് ആദ്യ അപേക്ഷ ഫോറം നല്‍കികൊണ്ട് പ്രവര്‍ത്തനോത്ഘാടനവും നിര്‍വഹിച്ചു.
 
Other News in this category

 
 




 
Close Window