Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
ആത്മാവെന്ന അദ്ഭുത വിസ്മയത്തിന്റെ നേട്ടത്തില്‍ സെഹിയോന്‍ യൂറോപ്പ് നൂറിന്റെ നിറവില്‍
മറിയാമ്മ ജോഷി
ദേശങ്ങളിലേക്ക് അനുഗ്രഹത്തിന്റെ നീരുറ ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച്ച ശ്രുശ്രൂഷ നൂറു മാസങ്ങള്‍ പിന്നിടുന്നു. ഓഗസ്റ്റ് മാസത്തിലെ നൂറാം രണ്ടാം ശനിയാഴ്ച്ച ശ്രുശ്രൂഷയില്‍ ബഥേല്‍ ജന സമുദ്രമാകുമ്പോള്‍ സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ സോജി ഓലിക്കല്‍ അച്ചനോടപ്പം അനുഗ്രഹീത സുവിശേഷകന്‍ ബ്ര. തോമസ് പോള്‍ (International Catholic lay evangalist) charls white head (Chairman international charismatic consultation) നോര്‍ത്താംപ്ടണ്‍ സെന്റ് പാട്രിക്ക് പള്ളി വികാരി ഫാ. ബെന്നി ജോസഫ്. എന്നിവര്‍ ചേര്‍ന്ന് ശുശ്രൂഷ നയിക്കും.


ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു സെഷനുകളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്ക് അവരുടെ പ്രായമനുസരിച്ചും നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ അനേകം കുട്ടികള്‍ പങ്കെടുക്കുന്നു. യൂറോപ്പില്‍ അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വിരുന്നാണ് ഇത് എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന അനേകം സാക്ഷ്യങ്ങള്‍.


കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതിനൊപ്പം ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീം മുഴുവനും ചേര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വം ഏവരേയും കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നു. രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് കണ്‍വെന്‍ഷന്‍.


വിലാസം

Bethel Convention Centre
Kelvin Way
Wes Bromwich, B70 7JW
 
Other News in this category

 
 




 
Close Window