Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
യുകെ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്: ഇടവക യോഗങ്ങള്‍ ഫാ മാത്യു എബ്രഹാം പാലത്തിങ്കല്‍ നിര്‍വ്വഹിച്ചു
സോജി ടി മാത്യു
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യുറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 24 മുതല്‍ 26 വരെ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന 9ാമത് ഫാമിലി കോണ്‍ഫറന്‍സിന്റെയും അതോടനുബന്ധിച്ചുള്ള യുവജന വിദ്യാര്‍ത്ഥി സമ്മേളനങ്ങളുടേയും വിജയത്തിന് വേണ്ടി നോര്‍ത്താംപ്റ്റണ്‍ സെന്റ് ഡയനേഷ്യസ്, പോര്‍ട്ട്‌സ്മൗത്ത്- സെന്റ് ജോര്‍ജ്, പൂള്‍ സെന്റ് തോമസ് എന്നി ഇടവകകളില്‍ പ്രവര്‍ത്തനോത്ഘാടനങ്ങള്‍ നടന്നു.


പൂളില്‍ ഇടവക വികാരി ഫാ മാത്യു എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ വെരി റവ എബ്രഹാം ജോര്‍ജ് കോര്‍. എപ്പീസ്‌കോപ്പ, ഭദ്രാസന പ്രതിനിധി സാബു മാത്യു വര്‍ഗീസ്, ട്രസ്റ്റി അനോജ് ചെറിയാന്‍, സെക്രട്ടറി ജിന്നി ചാക്കോ എന്നിവര്‍ക്ക് കോണ്‍ഫറന്‍സിന്റെ ഫോം വിതരണം ചെയ്തുകൊണ്ട് പ്രവര്‍ത്തനോത്ഘാടന കര്‍മ്മം നിര്‍വഹിച്ചു.


പോര്‍ട്ട്‌സ്മൗത്ത്, നോര്‍ത്താംപ്ടണ്‍ എന്നി ഇടവകകളിലും വികാരി ഫാ മാത്യു എബ്രഹാം (ബോബി അച്ചന്‍) യഥാക്രമം ഭദ്രാസന പ്രതിനിധി സുനില്‍ ജോര്‍ജ്, റ്റിറ്റി ജോസഫ്, മാത്യു വര്‍ഗീസ് എന്നിവര്‍ക്കും ഭദ്രാസന പ്രതിനിധി ബിജു ഐസക്ക് വടക്കേടത്ത്, ട്രസ്റ്റി ബേബി ചെറിയാന്‍, അനീഷ് ജോസഫ്, ജിത്തുരാജ് കെ ജോയ്, മറിയാമ്മ തോമസ്, ജിജി കുഞ്ഞുമോന്‍, അരുണ്‍ എബ്രഹാം എന്നിവര്‍ക്കും അപേക്ഷാ ഫോറങ്ങള്‍ വിതരണം ചെയ്തുകൊണ്ട് ഇടവക തല പ്രവര്‍ത്തനോത്ഘാടനം നിര്‍വ്വഹിച്ചു.
 
Other News in this category

 
 




 
Close Window