Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
കൃതജ്ഞതാ പ്രവര്‍ത്തനങ്ങളോടെ ആയിരങ്ങള്‍ കണ്‍വെന്‍ഷനിലേക്ക്
ജോസ് കുര്യാക്കോസ്
കഴിഞ്ഞ നാളുകളില്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാന്‍ വേദി ഒരുങ്ങുകയാണ് നൂറാം രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍.

ദൈവകരുണയ്ക്കും പരിപാലനവും മുഴു ഹൃദയത്തോടെ നന്ദി കരേറ്റി, യുകെയില്‍ എമ്പാടുമുള്ള വിശ്വാസ സമൂഹത്തെ നൂറാം കണ്‍വെഷനിലേത് സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുകയാണ്. ഫാ സോജി ഓലിക്കലും ടീം ആംഗങ്ങളും. കഴിഞ്ഞ 8 വര്‍ഷങ്ങളില്‍ ദൈവം ചെയ്ത അത്ഭുത കാര്യങ്ങള്‍ക്ക് ബലിയര്‍പ്പിച്ച് പരമ പിതാവിനെ മഹത്വപ്പെടുത്തുന്നു അഭിഷേക ശുശ്രൂഷകളിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും.

നൂറു മാസങ്ങള്‍ പിന്നിടുന്ന സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ കാലത്തിന് അത്ഭുതവും അടയാളവുമായി പരിശുദ്ധാത്മാവിന്റെ അഭിഷേക ശക്തിയെ എല്ലാ പ്രകാരത്തിലും മഹത്വപ്പെടുത്തുകയാണ്. പരിശുദ്ധാത്മാവിന്റെ കയ്യൊപ്പുള്ള ഈ അനുഗ്രഹ ശുശ്രൂഷയിലൂടെ തുറക്കപ്പെട്ട കവാടങ്ങള്‍ ഒട്ടനവധിയാണ്.

തന്റെ ഈ ജീവിതത്തെ പൂര്‍ണ്ണമായി വിട്ടുകൊടുത്തിരിക്കുന്ന കാലഘട്ടത്തിന്റെ അഭിഷിക്തന്‍ ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ ,അഭിഷേക ശുശ്രൂഷകള്‍ക്കും സംരംഭങ്ങള്‍ക്കും വിശുദ്ധ പാദവാന്‍ പരിശുദ്ധാത്മാവ് തിരഞ്ഞെടുത്തിരിക്കുന്ന ഫാ സോജി ഓലിക്കല്‍ , വേള്‍ഡ് ഇവാഞ്ചലൈസേഷന് ആക്കം കൂട്ടുവാന്‍ നിയുക്തനായിരിക്കുന്ന ഫാ ഷിജു നടവത്താണി, സെഹിയോന്‍ വൈദീകരോടും സിസ്‌റ്റേഴ്‌സിനോടും ചേര്‍ന്ന് അട്ടപ്പാടി മധ്യസ്ഥ പ്രാര്‍ത്ഥനാ കൂടാരങ്ങളില്‍ യുകെയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സഹോദരി സഹോദരങ്ങള്‍ ,ദൈവ രാജ്യ വളര്‍ച്ചയ്ക്കും ആത്മാക്കളുടെ തങ്ങളുടെ ജീവിതങ്ങളെ സമര്‍പ്പിച്ചിരിക്കുന്ന 17 ഓളം ഫുള്‍ ടൈം ശുശ്രൂഷകളും അവരുടെ കുടുംബങ്ങളും,
ശുശ്രൂഷകള്‍ക്ക് പ്രോത്സാഹനവും പ്രാര്‍ത്ഥനകളും പടരുന്ന ആര്‍ച്ച് ബിഷപ് ബര്‍നാഡ് ലോങ്ങ്‌ലി, ബിഷപ് ജോസഫ് സ്രാമ്പിക്കല്‍ , നൂറു മാസങ്ങളില്‍ കടന്നുവന്ന് ശുശ്രൂഷ ചെയ്തിട്ടുള്ള പിതാക്കന്മാര്‍, വൈദീകര്‍, സന്യസ്തര്‍, വചന പ്രഘോഷകര്‍, ആത്മീയ ശുശ്രൂഷകര്‍, വിവിധ മിനിസ്ട്രികള്‍ വിശ്വാസികള്‍ .....

ആഗസ്ത് 6 മുതല്‍ 10 വരെ തിയതികളില്‍ ആസ്റ്റണ്‍ അഡോറേഷന്‍ സെന്ററില്‍ കടന്നുവന്ന് ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകള്‍ ചിലവഴിക്കുക.
 
Other News in this category

 
 




 
Close Window