Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ 18ന് ചാള്‍സ് വൈറ്റ് ഹെഡ് സെഹിയോന്‍ ടീമിനോടൊപ്പം പാമേഴ്‌സ് ഗ്രീനില്‍
തോമസ് കെ. ആന്റണി
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ 18 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ. പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായും പ്രത്യേക ശുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നു.


ഇന്റര്‍നാഷണല്‍ കാതലിക് കരിസ്മാറ്റിക് കൗസില്‍ മുന്‍ പ്രസിഡന്റ് ' സെലിബ്രേറ്റ്' ഫാമിലി കോണ്‍ഫറന്‍സ് സ്ഥാപകനും പ്രശസ്ത വചന പ്രഘോഷകനുമായ ചാള്‍സ് വെററ് ഹെഡ് വചന ശുശ്രൂഷയും ആരാധനയും നയിക്കും.


ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിയ്ക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, സ്പിരിച്ച്വല്‍ ഷെയറിങ്ങും ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ ശുശ്രൂഷയും ഉണ്ടായിരിക്കും.


ബ. ടിങ്കു നയിക്കുന്ന ഗാന ശുശ്രൂഷയില്‍ റവ സെയിന്‍സ് ദൈവസ്തുതി ആരാധനയും സോജി ബിജോ കുട്ടികളുടെ ശുശ്രൂഷയും നയിക്കും.

കണ്‍വെന്‍ഷന്‍ നടക്കുന്ന സ്‌കൂളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈ സ്‌കൂള്‍

ഓക്ക്‌ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ N13 5TY


സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് ; 07903867625
 
Other News in this category

 
 




 
Close Window