Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
മതം
  Add your Comment comment
ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ കൊണ്ടാടി
Reporter
ലോക കുടുംബ കൂട്ടായ്മ നടത്തപ്പെടുമ്പോള്‍ കുടുംബ ബന്ധങ്ങള്‍ക്ക്‌ മുഖ്യ സ്ഥാനം കൊടുക്കുന്ന സീറോ മലബാര്‍ വിശ്വാസം ശ്‌ളാഘനീയമെന്നു മദര്‍ വെല്‍ ബിഷപ്പ് ജോസഫ് ടോള്‍ .മദര്‍ വെല്‍ സെന്റ് മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ ബാങ്ക് സെന്റ് കത് ബെര്‍ട് പള്ളിയില്‍ മാതാവിന്റെ സ്വര്ഗ്ഗാരോപണ തിരുനാളില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ മാസം അയര്‍ലണ്ടില്‍ ലോക കുടുംബ കൂട്ടായ്മ നടത്തപെടുമ്പോള്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായ കുടുംബ ബന്ധങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ തദ്ദേശ വാസികള്‍ക്ക് മാതൃക ആണെന്നും പിതാവ് അഭിപ്രായ പെട്ടു.

പത്തു ദിവസം നീണ്ടു നിന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്കു ഞായറാഴ്ച ആണ് സമാപനമായത്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച തിരുന്നാള്‍ കുര്ബാനക്ക് ഫാ ജോണി റാഫേല്‍ സി എസ് ടി മുഖ്യ കാര്‍മ്മികത്വം വഹിച്ചു . മതര്‍ വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ജോസഫ്‌ വെമ്പാടം തറ, ഗ്ലാസ്‌ഗോ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ബിനു കിഴക്കേല്‍ ഇളംതോട്ടം, റെവ ഫാ പോള്‍ മോര്‍ട്ടന്‍ , ഫാ റോജി നരിതൂക്കില്‍ (ഡണ്‍ഡി), ഫാ ഡെന്നിസ് എബ്രഹാം ( ജര്‍മനി ) ,ഫാ ജോസ് സിറിലോ റോഡ്രിഗസ് എന്നിവര്‍ സഹ കാര്‍മികര്‍ ആയിരുന്നു. ഫാ ഡെന്നിസ് എബ്രഹാം തിരുന്നാള്‍ സന്ദേശം നല്‍കി.
പ്രദക്ഷിണത്തിന് നൂറുകണക്കിന് ഇടവക വിശ്വാസികളും അനേകം ലോക്കല്‍ കമ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു. സ്നേഹവിരുന്നോടു കൂടിയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിച്ചത്.

ജെറോണ്‍ ജ്യോതിഷ് , ഹന്നാ മരിയ ബിജു , ഒലീന ജോജി സെബാസ്റ്റ്യന്‍ , എലേന തോമസ് , ബെഞ്ചമിന്‍ പോള്‍ , അലീന ബിജു, ഐഡ മരിയ ജോര്‍ജ് , അലീഷാ ജോസ് , എബേല്‍ അഗസ്റ്റിന് ,നിസ്‍മ മാത്യു , മരിയ ഹാരിസ് ക്രിസ്തുദാസ് , ജേര്‍ലിന്‍ ജോസ് എന്നിവരായിരുന്നു ഈ വര്‍ഷത്തെ തിരുന്നാള്‍ പ്രസുദേന്തിമാര്‍ .

തിരുന്നാളിനെ എല്ലാ കാര്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും നേതൃത്വം നല്‍കിയും ഇടവക വികാരി ഫാ ജോസഫ് വെമ്പാടം തറയുടെയും പള്ളി കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നാട്ടിലെ തിരുന്നാളിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ചടങ്ങുകള്‍ .
 
Other News in this category

 
 




 
Close Window