Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
തിരുസഭയുടെ പ്രവര്‍ത്തനത്തില്‍ അത്മായര്‍ക്കുള്ള പങ്കിനെ കേന്ദ്രീകരിച്ച്പഠന ക്ലാസ്സുകള്‍
Reporter
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത് ഒരുക്കുന്ന സെമിനാര്‍, രൂപതയിലെ 8 റീജിയണുകളായി തിരുസഭായുടെ പ്രവര്‍ത്തനത്തില്‍ അത്മായര്‍ക്കുള്ള പങ്കിനെ കേന്ദ്രീകരിച്ച് നടത്തപ്പെടുന്നു. പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് തലശ്ശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പിതാവ് ആയിരിക്കും.



തിരുസഭാ ചരിത്രത്തിലും വിശ്വാസ പാരമ്പര്യത്തിലും അവഗാഹമായ പാണ്ഡിത്യമുള്ള പാംപ്ലാനി പതാവിന്റെ പഠന ക്ലാസ്സ് ലണ്ടന്‍ റീജിയനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് ഔവര്‍ ലേഡി & സെന്റ് ജോര്‍ജ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ രാത്രി 9 വരെ ആയിരിക്കും.


രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളെ അധികരിച്ച് ആത്മായര്‍ക്ക് തിരുസഭയുടെ വളര്‍ച്ചയിലും പ്രവത്തനങ്ങളിലും ഉള്ള പങ്കിനെക്കുറിച്ച് നടത്തപ്പെടുന്ന ക്ലാസിലേക്ക് എല്ലാ അത്മായരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍സഭ ബ്രന്‍ഡ് വുഡ് ചാപ്‌ളയിന്‍ ഫാ. ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
 
Other News in this category

 
 




 
Close Window