Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ 'അഭിഷേകാഗ്‌നി' എട്ട് നഗരങ്ങളില്‍. തുടക്കം ഒക്ടോബര്‍ 20ന് ബര്‍മിംഹാമില്‍
reporter

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ദ്വിതീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'അഭിഷേകാഗ്നി 2018' ഒക്ടോബര്‍ 20 മുതല്‍ ആരംഭിക്കുന്നു. അട്ടപാടി സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലാണ് എട്ട് നഗരങ്ങളില്‍ എട്ട് ദിനങ്ങളിലായി നടക്കു കണ്‍വെന്‍ഷന്‍ നടക്കുന്നത്. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ ദിവസവും ദിവ്യബലി അര്‍പ്പിച്ച് സുവിശേഷസന്ദേശം നല്‍കും. 2018 ഒക്ടോബര്‍ 20 ശനിയാഴ്ച ബര്‍മിംഹാം ബതേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കു കണ്‍വെന്‍ഷന്‍ 21 ഞായറായ്ച സ്‌കോട്ട്ലണ്ടിലെ മദര്‍ വെല്‍ സിവിക്ക് സെന്ററിലും 24 ബുധനാഴ്ച പ്രേസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലിലും 25 വ്യാഴാഴ്ച നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും നടക്കും.

27 ശനിയാഴ്ച ബോമൗത്ത് ലൈഫ് സെന്ററിലും 28 ഞായറായ്ച ചെല്‍ട്ടണം റേസ് കോഴ്സിലും നവംബര്‍ മൂന്ന് മാഞ്ചസ്റ്ററിലെ ബൗളേഴ്സ് എക്സിബിഷന്‍ സെന്ററിലും നവംബര്‍ നാല് ഞായറാഴ്ച ലണ്ടനിലെ ക്രൈസ്റ്റ് ചര്‍ച്ച് അവന്യുവിലുള്ള ഹാരോ ലെഷര്‍ സെന്ററിലും വെച്ചാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുത്. ഓരോ ദിവസവും രാവിലെ 9.00 മുതല്‍ വൈകിട്ട് 5.00 വരെയാണ് ധ്യാനം. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ കൂട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. കണ്‍വെന്‍ഷന് ഒരുക്കമായി ഒക്ടോബര്‍ 18 വ്യാഴാഴ്ച രാവിലെ 10.00 മുതല്‍ രാത്രി 10.00 വരെ ബര്‍മിംഹാമിന് സമീപം സോള്‍ട്ടിലിയിലെ അവര്‍ ലേഡി ഓഫ് റോസറി ആന്‍ഡ് സെന്റ് തെരേസാ ഓഫ് ലിസ്യു ദൈവാലയത്തില്‍ ദിവ്യകാരുണ്യ ആരാധനയും പ്രാര്‍ത്ഥനകളും ഉണ്ടാകും.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറല്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ജനറല്‍ കോര്‍ഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറല്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി, റഫാ. സജിമോന്‍ മലയില്‍പുത്തന്‍പുര, ഫാ. ടെറിന്‍ മുല്ലക്കര, റവ. ജോസഫ് വെമ്പാടംതറ വി. സി., റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. ടോമി ചിറയ്ക്കല്‍മണവാളന്‍, ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി., ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്. എിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.

 
Other News in this category

 
 




 
Close Window