Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ലണ്ടന്‍ റീജിയന്‍ നവംബര്‍ നാലിന്
ജോസ് ജോണ്‍
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ലണ്ടന്‍ റീജിയന്‍ നവംബര്‍ നാലിന് ഹാരോ ലെഷര്‍ സെന്ററില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് കണ്‍വെന്‍ഷന്‍ .
ശുശ്രൂഷകള്‍ നയിക്കുന്നത് ലോകപ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്റ്റിറീസ് ഡയറക്ടറുമായ ബഹുമാനപ്പെട്ട സേവിയര്‍ ഖാന്‍ വട്ടായില്‍ അച്ചനാണ്.


ഹാരോ ലെഷര്‍ സെന്റരില്‍ ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു വിവിധ ഹാളുകളിലായി അനുഗ്രഹങ്ങളുടെ പറുദീസ തീര്‍ക്കുമ്പോള്‍ പ്രായാടിസ്ഥാനത്തില്‍ കുട്ടികള്‍ക്കു വേണ്ടി രണ്ടു വിഭാഗങ്ങളിലായി പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യു കെ മിനിസ്ട്രി ശുശ്രുഷകള്‍ നടത്തുന്നതാണ്.
ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നവംബര്‍ 4 നു ഞായറാഴ്ച രാവിലെ 9 നു പരിശുദ്ധ അമ്മക്ക് ജപമാല സമര്‍പ്പിച്ചു കൊണ്ട് ആരംഭിക്കുന്നതായിരിക്കും.വൈകുന്നേരം അഞ്ചു മണി വരെയാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ശുശ്രുഷകളിലേക്കു വികാരി ജനറാള്‍ ഫാ. തോമസ് പാറയടിയില്‍, കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര, കണ്‍വെന്‍ഷന്‍ സംഘാടക സമിതി എന്നിവര്‍ ഏവരെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഷാജി വാട്‌ഫോര്‍ഡ് : 07737702264;
ജോമോന്‍ ഹെയര്‍ഫീല്‍ഡ്:07804691069
സിറിയക്ക് മാളിയേക്കല്‍ : 07446355936
വിലാസം
Harrow leisure Cetnre,Christchurch Ave, Harrow HA3 5BD
 
Other News in this category

 
 




 
Close Window