Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
പ്രശസ്ത കുടുംബ പ്രേഷിതന്‍ ബ്രദര്‍ സന്തോഷ് ടി വെയില്‍സിലെ ബാരിയില്‍
ബെന്നി അഗസ്റ്റിന്‍
പ്രശസ്ത കുടുംബ പ്രേഷിതന്‍ ബ്രദര്‍ സന്തോഷ് ടി വെയില്‍സിലെ ബാരി, സെന്റ് ഹെലെന്‍സ് പള്ളിയില്‍ നാളെ (ശനിയാഴ്ച) എത്തുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രാര്‍ത്ഥനയും ആത്മീയ പ്രഭാഷണങ്ങളും. 2033 ക്രിസ്തുവിന്റെ ജൂബിലി വര്‍ഷമായി കൊണ്ടാടുബോള്‍ യുവജനങ്ങളെ ഒരുക്കി എടുക്കുക എന്ന ചുമതല സന്തോഷ് ടി എന്ന സുവിശേഷകനെയാണ് കാതോലിക്കാ സഭ ഏല്‍പ്പിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കുള്ള കുടുംബ ധ്യാനങ്ങള്‍ , ബാലികാബാലന്മാര്‍ക്കുള്ള ക്രിസ്റ്റീന്‍ ധ്യാനങ്ങള്‍ , കൊച്ചുകുട്ടികള്‍ക്കുള്ള ഏയ്ഞ്ചല്‍സ് ധ്യാനങ്ങള്‍ എന്നിവയിലൂടെ ആയിരക്കണക്കിന് മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രശ്നങ്ങളെ അടുത്തറിയുകയും കുരുക്കഴിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുകയും ചെയ്ത അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രദര്‍ സന്തോഷ് ടി തന്റെ സുവിശേഷവത്കരണം തുടരുന്നത്.


വൈകുന്നേരം 6.30 ന്റെ കുര്‍ബാനക്ക് ശേഷം സ്പിരിച്യുല്‍ ഷെയറിങ്ങിനു അവസരം ഉണ്ടായിരിക്കും. മാതാപിതാക്കള്‍ക്കും യുവജങ്ങള്‍ക്കും അനുഗ്രഹപൂര്ണമായ ഈ ദിവസത്തിലേക്ക് വെയില്‍സിലെ ഏവരെയും സ്വാഗതം ചെയ്യുന്നതായി പള്ളി കമ്മറ്റി അറിയിച്ചു.

സെന്റ് ഹെലെന്‍സ് പള്ളിയുടെ അഡ്രസ് : കോര്‍ട്ട് റോഡ്, സി എഫ് 63 4 ഇ ടി, (CF63 4ET) ബാരി.
 
Other News in this category

 
 




 
Close Window