Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
മതം
  Add your Comment comment
മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്‌സ് സഭ: സ്റ്റുഡന്റസ് മൂവ്‌മെന്റ് കരോള്‍ മത്സരം
ഷിബു ജേക്കബ് (P.R.O council MSOC UK)
സഭയുടെ കീഴിലുളള എല്ലാ പള്ളികള്‍ക്കും അതിലെ മുഴുവന്‍ അംഗകള്‍ക്കും അത് പ്രയോജനപ്പെടുതാവുന്ന രീതിയില്‍ വിപുലമായി കരോള്‍ വിരുന്ന് മത്സരം സ്റ്റുഡന്റസ് മൂവ്‌മെന്റ് നടത്തുന്നു. ക്രിസ്മസിനെ പ്രതിനിധാനം ചെയ്യുന്ന ക്രിയാത്മകവും , യഥാര്‍ത്ഥമായതും ,അനുയോജ്യവുമായ ഉള്ളടക്കമുള്ള ഗാനങ്ങള്‍ ഇടവകളില്‍ തിരയുന്നു.സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ അപ്ലോഡു ചെയ്യപ്പെടും, വിജയിക്കുന്ന ടീമിനെ തീരുമാനിക്കാന്‍ പാനല്‍ ഉണ്ടാകും. പാടുന്നവരുടെ കഴിവ് ,അവരുടെ ക്രിയാത്മകത ,വീഡിയോ വിഷ്വല്‍സ് എന്നിവ അടിസ്ഥാനപ്പെടുത്തിയാവും വിജയികളെ നിര്‍ണയിക്കുന്നത്.


മത്സര നിയമങ്ങള്‍ ചുവടെ ചേര്‍ക്കുന്നു :


1. ഒരു ഇടവകയില്‍ നിന്ന് ഒരു പ്രവേശനം മാത്രം .

2. പങ്കെടുക്കുന്നവര്‍ ആ പാരിഷിലെ അംഗങ്ങള്‍ ആയിരിക്കണം.

3 . അംഗത്വ ഫീസായി 50 പൗണ്ട് കൗണ്‍സിലില്‍ അടക്കണം.

4. ഇടവക വികാരിയെ ഉള്‍പ്പെടുത്തി പങ്കെടുക്കുന്ന എല്ലാവരുടെയും ഒരു ഫോട്ടോ അയയ്ക്കണം.

5. മലയാളം, ഇംഗ്ലീഷ്, സിറിയക് എന്നിവയില്‍ ഗാനങ്ങള്‍ ആലപിക്കാം.

6. ഗാനങ്ങള്‍ റീമിക്‌സ് ചെയ്യുന്നത് അനുവദനീയമാണ്.

7. സ്വയം നിര്‍മ്മിത പാട്ടുകള്‍ അനുവദനീയമാണ്.

8. കരോക്കെ / ഉപകരണങ്ങളുടെ പിന്തുണ ഓപ്ഷണല്‍ ആണ്.

9. വീഡിയോ ദൈര്‍ഘ്യം 36 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കണം.

10. ഉയര്‍ന്ന നിലവാരമുള്ള വീഡിയോ, ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ്പ്‌ബോക്‌സ് അല്ലെങ്കില്‍ സ്‌കൈ ഡ്രൈവ് വഴി jsocsm.uk@gmail.com ല്‍ അയക്കേണ്ടതാണ് .



സമ്മാനങ്ങള്‍:

ഒന്നാം സമ്മാനം: 501പൗണ്ട് + ട്രോഫി
രണ്ടാം സമ്മാനം: 201പൗണ്ട് + ട്രോഫി



അവസാന തീയതി: 23:00, 16 ഡിസംബര്‍ 2018



ഓരോ ഇടവകള്‍ക്കും രജിസ്‌ട്രേഷന്‍ ഫോം ലഭിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്കില്‍ ചെയ്യുക https://docs.google.com/forms/d/e/1FAIpQLSeZGe0ski_hXcMIh25NrUw1AI7NLygcBL3siTvQdhv8uOsgfQ/viewform ,കൂടാതെ പ്രവേശന ഫീസ് 50, ഗ്രൂപ്പ് ഫോട്ടോ എന്നിവ ഉള്‍പ്പെടുത്തി അവസാന തിയ്യതിയായ 30/11/2018 വരെ അയക്കാവുന്നതാണ്. വീഡിയോ 16/12/2018 ന് മുമ്പായി അയച്ചിരിക്കണം. അതിനു ശേഷമുളള എന്‍ട്രികള്‍ സ്വീകരിക്കുന്നതല്ല.

വിശദ വിവരങ്ങള്‍ക്ക് ഭദ്രാസന സെക്രട്ടറി ഫാ എബിന്‍ ഊന്നുകല്ലിങ്കല്‍ / ഭദ്രാസന ട്രഷര്‍ ഇഗ്‌നേഷ്യസ് വര്ഗീസ് / ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ എന്നിവരുമായി ബന്ധപ്പെടുക (004552998210,00447404429347)
 
Other News in this category

 
 




 
Close Window