Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
ടെന്‍ഹാമില്‍ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍
അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ നാളെ ഉണ്ടായിരിക്കുന്നതാണ്. രാത്രിമണി ആരാധനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സ്പിരിച്യുല്‍ ഡയറക്ടറും, ലണ്ടനിലെ സീറോ മലബാര്‍ മിഷനുകളിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ. ജോസ് അന്ത്യാംകുളം ദിവ്യബലി അര്‍പ്പിച്ചു തിരുവചനം പങ്കിടുന്നതാണ്. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള വേദിയൊരുക്കുന്നത്.

വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, വിശുദ്ധ കുര്‍ബ്ബാന, വചന പ്രഘോഷണം, ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. രാത്രി 11:45 ഓടെ ശുശ്രുഷകള്‍ സമാപിക്കും.

വിശുദ്ധ ബലിയില്‍ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ സമക്ഷം തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല എല്ലാവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.

നൈറ്റ് വിജിലില്‍ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ്- 07804691069


പള്ളിയുടെ വിലാസം.

The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.
 
Other News in this category

 
 




 
Close Window