Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
പുതുവത്സരത്തിലെ ആദ്യ മരിയന്‍ ദിന ശുശ്രൂഷ വാല്‍താംസ്‌റ്റോയില്‍
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ പുതുവത്സരത്തിലെ ആദ്യ ബുധനാഴ്ചയായ ജനുവരി മാസം 2ാം തീയതി മരിയന്‍ ദിനശുശ്രൂഷയും പരിശു ദ്ധ അമ്മയുടെ മാതൃത്വ തിരുനാളും ഒപ്പം മാസാദ്യ ബുധനാഴ്ച തിരുക്കുടുംബത്തിന്റെ നാഥനായ വി. യൗസേപ്പിതാവിന്റെ വണക്കത്തിനായുള്ള ദിനമായും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

ഈ പുതുവത്സരത്തില്‍ പരിശുദ്ധ അമ്മയുടെ കരം പിടിച്ച് നമുക്കായി കാലിത്തൊഴുത്തില്‍ പിറന്ന് വിശുദ്ധ കുര്‍ബ്ബാനയായി നമ്മോടൊപ്പം വസിക്കുന്ന ഈശോയെ ആരാധിക്കാം.



തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം

വൈകിട്ട് 5.30ന് കുമ്പസാരം, 6.30 ന് ജപമാല , 7ന് ആഘോഷമായ വി.കുര്‍ബ്ബാന , തുടര്‍ന്നു നിത്യസഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.


പള്ളിയുടെ വിലാസം:

Our Lady and St.George Church, 132 Shernhall tSreet, Walthamstow,

E17 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
 
Other News in this category

 
 




 
Close Window