Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഫാ: ഓലിക്കലിനൊപ്പം ഫാ: അനില്‍ തോമസ്, ബ്ര. ജീസണ്‍ ബെയ്സ്നെല്‍ എന്നിവര്‍ നയിക്കും
മറിയാമ്മ ജോഷി
പുതുവര്‍ഷത്തെ ആദ്യ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജനുവരി 12ന് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ . സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ: സോജി ഓലിക്കലിനൊപ്പം പ്രശസ്തരായ സീറോ മലങ്കര സഭയുടെ യുകെ കോ ഓര്‍ഡിനേറ്റര്‍ ഫാ: അനില്‍ തോമസ്, ഇന്റര്‍നാഷണല്‍ സ്പീക്കര്‍ ആന്റ് ഇവാഞ്ചലിസ്റ്റ് ബ്ര. ജീസണ്‍ ബെയ്സ്നെല്‍ എന്നിവര്‍ ചേര്‍ന്ന് നേതൃത്വം നല്‍കും.
ദേശ ഭാഷാ വ്യത്യാസമില്ലാതെ യൂറോപ്പിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അനേകര്‍ എത്തുന്ന കണ്‍വെന്‍ഷനില്‍ മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും സെക്ഷന്‍ തിരിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി കണ്‍വെന്‍ഷന്‍ നടത്തപ്പെടും.
മരിയന്‍ റാലിയോടെ രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ദിവ്യ കാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് നാലു മണിക്ക് സമാപിക്കും. ഫാ: അനില്‍ തോമസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന സീറോ മലങ്കര കുര്‍ബാന ഇത്തവണത്തെ പ്രത്യേകത ആയിരിക്കും. ദിവ്യകാരുണ്യ ആരാധന വചന ശുശ്രൂഷ കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയോടൊപ്പം ഇംഗ്ലീഷിലുള്ള കിങ്ടം റവലേറ്റര്‍ മാഗസിന്‍ തികച്ചും സൗജന്യമായി വിതരണം ചെയ്യപ്പെടും.
കൂടാതെ ഇളം മനസ്സുകളെ ഈശോയിലേക്കു തിരിക്കുവാന്‍ ഉതകുന്ന ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് എന്ന മാഗസിന്‍ ഇവിടെ ലഭ്യമാണ്. യുകെയുടെ നാനാ ഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി കണ്‍വെന്‍ഷനിലേക്ക് അനേകായിരങ്ങള്‍ എത്തിച്ചേരുന്നു. അനേകം കുടുംബങ്ങളിലും വ്യക്തികളിലും ജീവിത നവീകരണവും മാനസാന്തര അനുഭവങ്ങളും പകര്‍ന്നു നല്‍കി കൊണ്ടിരിക്കുന്ന ഈ ശുശ്രൂഷകളിലേക്ക് ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ചേര്‍ന്ന് ഏവരെയും ക്ഷണിക്കുന്നതോടൊപ്പം കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായവും തേടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി - 07878149670, അനീഷ് - 07760254700, ബിജുമോന്‍ - 07515368239

സ്ഥലത്തിന്റെ വിലാസം
Bethel Convention Centre, Kelvin Way, Birmingham, B70 7JW
 
Other News in this category

 
 




 
Close Window