Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ട്രസ്റ്റിമാര്‍ക്കും പ്രധാന മതാധ്യാപകര്‍ക്കും ധ്യാനം, വൈദികരുടെ ധ്യാനം
ഫാ. ബിജു കുന്നയ്ക്കാട്ട്
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ ട്രസ്ടിമാര്‍ക്കും പ്രധാന മതാധ്യാപകര്‍ക്കുമായി ധ്യാനവും പഠനശിബിരവും ഈ മാസം 22 മുതല്‍ റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടക്കും. 22 നു വൈകിട്ട് 4 മണിക്ക് ധ്യാനം ആരംഭിച്ചു 24 നു ഉച്ചയോടുകൂടി സമാപിക്കും. എല്ലാ മിഷന്‍/വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു.


രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെ വാര്‍ഷിക ധ്യാനം 25 മുതല്‍ 28 വരെ റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകന്ദ്രത്തിലെ ഫാ. ബിനോയി കരിമരുത്തിങ്കലും ടീമും ധ്യാനം നയിക്കും. ഈ രണ്ടു ധ്യാനങ്ങളിലും സമൃദ്ധമായ ദൈവാനുഗ്രങ്ങള്‍ ഉണ്ടാകാനായി എല്ലാ രൂപതകളും പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window