Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
 
 
മതം
  Add your Comment comment
കൈക്കാരന്‍മാരുടെയും പ്രധാന മതാധ്യാപകരുടെയും ത്രിദിന ധ്യാനം റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍
ഫാ. ബിജു കുന്നയ്ക്കാട്ട്
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ഇടവക/മിഷന്‍/വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന കൈക്കാരന്‍മാര്‍, കാറ്റിക്കിസം ഹെഡ് ടീച്ചേര്‍സ് എന്നിവര്‍ക്കായുള്ള മൂന്നു ദിവസത്തെ വാര്‍ഷിക ധ്യാനം ഇന്നാരംഭിക്കും. കെന്റിലുള്ള റാംസ്‌ഗേറ്റ്, ഡിവൈന്‍ ധ്യാനകേന്ദ്രത്തിലാണ് (St. Augustine's Abbey, Ramsgate, Kent, CT11 9PA) ധ്യാനം നടക്കുന്നത്. ആഴമായ ആധ്യാത്മികതയില്‍ അടിയുറച്ച അല്മായ നേതൃത്വത്തെ വളര്‍ത്തിയെടുക്കാനും വിശ്വാസപരമായ കാര്യങ്ങളിലെ ബോധ്യങ്ങള്‍ ശക്തിപ്പെടുത്താനുമായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.


അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡിറക്ടറും പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി (PDM) സഹസ്ഥാപകനും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ബിനോയി കരിമരുതുംകലും അഭിഷേകാഗ്‌നി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ആന്‍ഡ് മേരി സഭാസ്ഥാപക സി. എയ്മി ASJM ഉം ആണ് ധ്യാനം നയിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന ധ്യാനം 24 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് സമാപിക്കും.


രൂപതയിലെ എല്ലാ ഇടവക/മിഷന്‍/വി. കുബാന കേന്ദ്രങ്ങളിലെയും കൈക്കാരന്‍മാരും പ്രധാന മതാധ്യാപകരും ഈ ധ്യാനത്തില്‍ സംബന്ധിക്കണമെന്നും എല്ലാ വിശ്വാസികളും ഇതിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window