Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
മതം
  Add your Comment comment
വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിനശുശ്രൂഷയും വിഭൂതി തിരുനാളും
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിനശുശ്രൂഷയും വിഭൂതി തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. വലിയ നോമ്പിലെ ആദ്യ മരിയന്‍ ദിന ശുശ്രൂഷയില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ കരം പിടിച്ച് കാല്‍വരിയില്‍ വിശുദ്ധ കുര്‍ബ്ബാനയായി തീര്‍ന്ന ഈശോയെ അനുഭവിച്ചറിയാം.


തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം
വൈകിട്ട് 6ന് വി. കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.


പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17. 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
 
Other News in this category

 
 




 
Close Window