Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
 
 
മതം
  Add your Comment comment
വല്‍താംസ്റ്റോയില്‍ വലിയ നോമ്പിലെ രണ്ടാമത്തെ മരിയന്‍ ദിന ശുശ്രൂഷ
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. വലിയ നോമ്പിലെ രണ്ടാമത്തെ മരിയന്‍ ദിന ശുശ്രൂഷയില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ കരം പിടിച്ച് കാല്‍വരിയില്‍ നമുക്കായി വിശുദ്ധ കുര്‍ബ്ബാനയായി തീര്‍ന്ന ഈശോയെ അനുഭവിച്ചറിയാം.

തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം

വൈകിട്ട് 6ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17. 9HU


തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
 
Other News in this category

 
 




 
Close Window