Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് മലങ്കര കാത്തലിക് മിഷനില്‍ ഏകദിന നോമ്പുകാല ധ്യാനം
Reporter
മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് മലങ്കര കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന നോമ്പുകാല ധ്യാനം നാളെ (ഞായറാഴ്ച) രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെ നോര്‍ത്തെന്‍ഡന്‍ സെന്റ്. ഹില്‍ഡാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഏകദിന ധ്യാനത്തിന് ബ്രദര്‍ ഷിബു കുര്യന്‍ (സെഹിയോന്‍ യു കെ) നേതൃത്വം നല്‍കും. വചന ശുശ്രൂഷയും കുമ്പസാരവും ആരാധനയും വി.കുര്‍ബ്ബാനയും ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു.


കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ഏവരേയും നോമ്പുകാല പ്രാര്‍ത്ഥനാ ശുശ്രൂഷയിലേക്ക് പ്രാര്‍ത്ഥനാ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലത്തിന്റെ വിലാസം:

St. Hildas RC Church,

66 Kenworthy Lane,

Northenden,

M22 4EF.
 
Other News in this category

 
 




 
Close Window