Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം. ഏപ്രില്‍ 13ാം മുതല്‍ 20 വരെ
രാജു വേലംകാല
സ് കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എകദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ്യാക്കോബായാസുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 13 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 20ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം ആചരിക്കും.

അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ഏപ്രില്‍ 13 വൈകുന്നേരം 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും,ധ്യാനവും ഉണ്ടായിരിക്കും.
ഏപ്രില്‍ 14 ഞായറാഴ്ച ഉച്ചക്ക് 01.30ന് നമസ്‌കാരവും, പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും ,കുരുത്തോല വിതരണവും തുടര്‍ന്നു :ഫാ കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ മുഖ്യകര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിക്കും.

ഏപ്രില്‍15,16, തിയതികളില്‍ വൈകുന്നേരം 6 മണിക്കു കുമ്പസാരവും 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും,ധ്യാനവും ഉണ്ടായിരിക്കും.

ഏപ്രില്‍ 16 വൈകിട്ട് 6.30 മുതല്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ഹൂസോയോ പ്രാപിക്കുവാന്‍ സമയം ക്രമീകരിച്ചിരിക്കുന്നു. എല്ലാ മാതാ പിതാക്കളും കുട്ടികളെ പള്ളിയില്‍ കൊണ്ടുവരേണ്ടതാണ്.
ഏപ്രില്‍ 17 ബുധനാഴ്ച വൈകുന്നേരം 4 .മുതല്‍ കുമ്പസാരവും,6.30 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പംമുറിക്കലും ഉണ്ടായിരിക്കും.
ഏപ്രില്‍19 വെള്ളിയാഴ്ച രാവിലെ 7 നു 'ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ .പ്രഭാത നമസ്‌കാരവും, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, , തുടര്‍ന്നു കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും.

ഏപ്രില്‍ 20 ശനിയാഴ്ച വൈകുന്നേരം 6 നു ഉയര്‍പ്പുപെരുന്നാള്‍ .വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും,തുടര്‍ന്നു 'നിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു എന്നാ പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകാന്‍ സ്‌കോട്ട്‌ലണ്ടിലും, അബര്‍ഡീന്റെ പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും സ്വാഗതംചെയ്യുന്നു പീഡാനുഭവവാരം ശുശ്രുഷകള്‍ക്കു ഫാ കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ നേതൃത്വംനല്‍കും .

പള്ളിയുടെ വിലാസം. St .Clements Episcopal Church , Matsrick Drive

AB 16 6 UF , Aberdeen , Scotland , UK .

കുടുതല്‍ വിവരങ്ങള്‍ക്ക് :


വികാരി ഫാ: എല്‍ദോ കുപ്പുമല പുത്തന്‍പുര

+37253245649

സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500

ട്രഷറര്‍ ജോണ്‍ വര്‍ഗീസ് 07737783234,

01224 467104
 
Other News in this category

 
 




 
Close Window