|
സ് കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി യില്‍ മുന്‍ വര്‍ഷങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 13- ?o തീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 20 - ?o തീയതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍
ഏപ്രില്‍ 13 - ?o തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്കു സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ക്ക് റവ:ഫാദര്‍. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ ഒരുക്ക ധ്യാനവും 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും,ധ്യാനവും ഉണ്ടായിരിക്കും.
ഏപ്രില്‍ 14 - ?o തീയതി ഞായറാഴ്ച സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ഉച്ചക്ക് 01.30 ന്
നമസ്‌കാരവും , ഇസ്രായേലിന്റെ രാജാവായികര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ഓശന ദാവിദിന്റെ പുത്രന് ഓശന' എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, യേശു തമ്പുരാന്റെ യെരുശലേമിലേക്കുള്ള രാജകിയ പാവേശനത്തെ അനുസ്മരിച്ചു കൊണ്ടുള്ള ഓശാനയുടെ ശ്രുശൂഷയും കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണ വും തുടര്‍ന്നു റവ:ഫാദര്‍. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിക്കും.
ഏപ്രില്‍15,16, തിയതി തിങ്കള്‍,ചൊവ്വാ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്കു കുമ്പസാരവും 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും,ധ്യാനവും ഉണ്ടായിരിക്കും.
ഏപ്രില്‍ 16, തിയതി ചൊവ്വാ 6.30 മുതല്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ഹൂസോയോ പ്രാപിക്കുവാന്‍ സമയം ക്രെമീകരിച്ചിരിക്കുന്നു അപ്പോള്‍ എല്ലാ മാതാ പിതാക്കളും കുട്ടികളെ പള്ളിയില്‍ കൊണ്ടുവരേണ്ടതാണ്.
ഏപ്രില്‍ 17- ?o തീയതി ബുധനാഴ്ച വൈകുന്നേരം 4 . മുതല്‍ സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും,6.30 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പം മുറിക്കലും ഉണ്ടായിരിക്കും.
ഏപ്രില്‍19 - ?o തിയതി വെള്ളിയാഴ്ച രാവിലെ 7 നു ''ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ രക്ഷാകരമായ പീഡാനുഭാവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ ഏപ്രില്‍19- ?o തീയതി രാവിലെ
7 മണിക്കു പ്രഭാത നമസ്‌കാരവും, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, , തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും.
ഏപ്രില്‍ 20 - ?o തിയതി ശനിയാഴ്ച വൈകുന്നേരം 6 നു ഉയര്‍പ്പുപെരുന്നാള്‍ നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍ ഏപ്രില്‍ 20- ?o തീയതി വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും,തുടര്‍ന്നു 'നിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു എന്നാ പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകാന്‍ സ്‌കോട്ട്‌ലണ്ടിലും,അബര്‍ഡീന്റെ പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തി ല്‍സ്വാഗതംചെയ്യുന്നു. പീഡാനുഭവവാരം ശുശ്രുഷകള്‍ക്കു റവ:ഫാദര്‍. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ നേത്രുത്വം നല്‍കും .
പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive ,
AB 16 6 UF , Aberdeen , Scotland , UK .
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി - റവ ഫാ: എല്‍ദോ കുപ്പുമല പുത്തന്‍പുര +37253245649
സെക്രട്ടറി - രാജു വേലംകാല - 07789411249, 01224 680500
ട്രഷറാര്‍ - ജോണ്‍ വര്‍ഗീസ് - 07737783234, 01224 467104 |