Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
അബര്‍ഡീനില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും മെയ് മൂന്ന്, നാല് തീയതികളില്‍
Reporter
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും മെയ് മൂന്ന്, നാല് തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു ഡല്‍ഹി ഭദ്രസന മെത്രാപ്പൊലീത്ത കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയോടുകൂടി ആഘോഷിക്കും. മെയ് മൂന്നിന് വെള്ളിയാഴ്ച വൈകുന്നേരം ആറിന് കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിക്ക് സ്വീകരണം, 6.5ന് കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്.

വൈകുന്നേരം 6. 15ന് സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗം, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം, മെയ് നാലിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് പ്രഭാതനമസ്‌കാരവും തുടര്‍ന്ന് കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി. ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫല-ലേലം, നേര്‍ച്ചസദ്യ, കൊടിതാഴ്ത്തല്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടും കൂടി നേര്‍ച്ചകാഴ്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരെയും ക്ഷണിക്കുന്നു.
NB 1: പെരുന്നാള്‍ ഷെയര്‍ 30 പൗണ്ട് അടച്ചു വി. കുര്‍ബ്ബാന ഏറ്റു നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും
2: ആദ്യ ഫല ലേലത്തിനുള്ള ലേലസാധനങ്ങള്‍ എല്ലാ ഭവനങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടതാണ്
3: 2019ലെ ജെ.എസ്.വി.ബി.എസ് ഓഗസ്റ്റ് 15, 16, 17 വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്.
4: എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്ച രാവിലെ 7 നു പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വി. കുര്‍ബ്ബാനയും തലേ ദിവസം ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് സണ്‍ഡേ സ്‌കൂളും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
2019 മെയ്3 - വെള്ളി
വൈകിട്ട് 06:00 അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിക്ക് സ്വികരണം
06:05 കൊടി ഉയര്‍ത്തല്‍ (റവ.ഫാ: എല്‍ദോ കുപ്പുമല പുത്തന്‍പുര)
06.15 സന്ധ്യാ പ്രാര്‍ത്ഥന
07.00 സുവിശേഷ പ്രസംഗം: അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസ്
07: 00 സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം

2019 മെയ് 4- ശനി

രാവിലെ 09:00 പ്രഭാതനമസ്‌കാരം
09:30 വി. കുര്‍ബ്ബാന : അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസ്സ് മെത്രാപ്പൊലീത്ത
10:30 വി. ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
10:45 അനുഗ്രഹ പ്രഭാഷണം
11:00 പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫല-ലേലം, നേര്‍ച്ചസദ്യ
01:30 കൊടി താഴ്ത്തല്‍
പള്ളിയുടെ വിലാസം
St .Clement Episcopal Church, Mastrick Drive, AB16 6 UF, Aberdeen , Scotland , UK
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വികാരി - ഫാ: എല്‍ദോ കുപ്പുമല പുത്തന്‍പുര- +37253245649, സെക്രട്ടറി - രാജു വേലംകാല - 07789411249, 01224680500, ട്രഷറാര്‍ - ജോണ്‍ വര്‍ഗീസ് - 07737783234, 01224467104
 
Other News in this category

 
 




 
Close Window