Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
യുകെയിലെ 'പുതുപ്പള്ളി'യില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
രാജു വേലംകാല
ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്ന പേരില്‍ അറിയപ്പെടുന്ന ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും മെയ് മൂന്ന്, നാല് (വെള്ളി, ശനി) തീയതികളില്‍ ബര്‍മിങ്ങ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വച്ചു നടത്തപ്പെടും. മിഡ്‌ലാന്റിലെ ആദ്യ യാക്കോബായ പള്ളിയായ ബര്‍മിങ്ങ്ഹാം സെന്റ ജോര്‍ജ് യാക്കോബായ പള്ളിയുടെ കാവല്‍ പിതാവായ അത്ഭുത പ്രവര്‍ത്തകനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആത്മീയ നിറവോടെ ആചരിക്കുവാന്‍ പള്ളി ഒരുങ്ങി കഴിഞ്ഞു.

മെയ് മൂന്ന് (വെള്ളി), നാല് (ശനി) എന്നീ ദിനങ്ങളിലാണ് പ്രധാന പെരുന്നാള്‍. മൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് പള്ളി വികാരി ഡോ. ബിജി ചിറത്തലാട്ട് കൊടിയേറ്റുന്നതോടെ പെരുനാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരവും ധ്യാന പ്രസംഗവും നടത്തപ്പെടും. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടേയും വനിതാ സാമാജികരുടേയും വാര്‍ഷിക കലാ പരിപാടികളോടെ പെരുന്നാള്‍ സന്ധ്യ വര്‍ണാഭമാകും. തുടര്‍ന്ന് 10 മണിക്ക് കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കും.
മെയ് നാലിനു ശനിയാഴ്ച രാവിലെ 10 മണിക്കു പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്നു മാത്യൂസ് എബ്രഹാം കശീശായുടെ പ്രധാന കാര്‍മ്മികത്വത്തില്‍, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. തുടര്‍ന്നു, വി. ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫല ലേലവും വെച്ചൂട്ടും പെരുനാളിന്റെ ഭാഗമായി നടത്തപ്പെടും.
വൈകുന്നേരം മൂന്നു മണിക്കു വികാരി കൊടി ഇറക്കുന്നതോടു കൂടി പെരുന്നാള്‍ പര്യവസാനിക്കും. ഈ വര്‍ഷത്തെ പെരുനാള്‍ ഏറ്റു കഴിക്കുന്നതു നിതിന്‍ ബേബി ആന്റ് ഫാമിലി, റെജി തോമസ് ആന്റ് ഫാമിലി, ലിസി പോള്‍ ആന്റ് ഫാമിലി, സ്‌കറിയാ ജോസഫ് ആന്റ് ഫാമിലി, ജേക്കബ് വര്‍ഗീസ് ആന്റ് ഫാമിലി, ജോബി കോശി ആന്റ് ഫാമിലി, വിശ്വാസികളേവരും ഈ വലിയ പെരുന്നാളില്‍ നേര്‍ച്ച കാഴ്ചകളോടെ വന്നു പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ വി. ഗീവര്‍ഗീസ് സഹദായുടെ നിറസാന്നിദ്ധ്യമായ ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളിയുടെ വെബ് സൈറ്റായ http://www.jsocbirmingham.com/ സന്ദര്‍ശിക്കുക.
പള്ളി വികാരി - ഡോ. ബിജി ചിറത്തലാട്ട്, ട്രസ്റ്റി - സാജു വര്‍ഗീസ് - 07709390944, സെക്രട്ടറി - ജോബി കോശി - 07525924366 എന്നിവരെ ബന്ധപ്പെടുക.
 
Other News in this category

 
 




 
Close Window