Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
റംസാന്‍ നോമ്പിലും വൈറസ് പ്രതിരോധ നിയന്ത്രണങ്ങള്‍: മുഖ്യമന്ത്രി മതനേതാക്കളുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തി
Reporter
കേരളത്തില്‍ കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാന്‍ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായി. 'റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. വിശ്വാസികള്‍ പള്ളിയിലെത്തുന്ന കാലമാണ്. എന്നാല്‍ രോഗ വ്യാപന സാഹചര്യം മുന്നില്‍ കണ്ട് എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരേണ്ടതുണ്ട്. മത നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി ഇക്കാര്യത്തില്‍ ധാരണയിലെത്തി എന്ന്' മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നിലവിലെ പ്രതികൂല സാഹചര്യത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ശരിയായ നിലപാടെടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 'കഴിവുള്ള നേതൃനിരയാണ് മതസാമുദായിക സംഘടനകള്‍ക്കുള്ളത് എന്നത് സന്തോഷകരം. സമൂഹഭാവി കണക്കിലെടുത്ത് എല്ലാ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ത്ഥനകളും മാറ്റിവച്ച മതനേതാക്കളെ അഭിനന്ദിക്കുന്നു' എന്നായിരുന്നു പിണറായി വിജയന്റെ വാക്കുകള്‍.
 
Other News in this category

 
 




 
Close Window