Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആത്മീയ വളര്‍ച്ചാധ്യാനം ഓണ്‍ലൈനില്‍ 26 മുതല്‍ 30 വരെ
ബാബു ജോസഫ്
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രശസ്ത വചന പ്രഘോഷകനും ,പുരോഹിതരുടെയും സന്യസ്തരുടെയും ,ശുശ്രൂഷകരുടെയും ആത്മീയ വളര്‍ച്ചാധ്യാനഗുരുവും ഷില്ലോങ് ഹോളി റെഡീമര്‍ റിന്യൂവല്‍ സെന്റര്‍ സുപ്പീരിയറുമായ ഫാ. റെജി മാണി MSFS നയിക്കുന്ന അഞ്ച് ദിവസത്തെ ഇന്റര്‍ നാഷണല്‍ ഓണ്‍ലൈന്‍ സ്പിരിച്ച്വല്‍ വളര്‍ച്ചാധ്യാന ശുശ്രൂഷ ഏപ്രില്‍ 26 മുതല്‍ 30 വരെ നടത്തപ്പെടുന്നു.

സന്യസ്തര്‍ക്കും സുവിശേഷപ്രവര്‍ത്തകര്‍ക്കും നാല്‍പ്പത് ദിവസത്തെ സ്പിരിച്ച്വല്‍ ഗൈഡഡ് ശുശ്രൂഷ വഴി അനേകരുടെ ആത്മീയ വളര്‍ച്ചയില്‍ ഗുരുസ്ഥാനീയനായ ഫാ. റെജി മാണി നയിക്കുന്ന ഈ വളര്‍ച്ചാ ധ്യാന ക്ലാസ്സുകളില്‍ ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ ആയിരുന്നുകൊണ്ട് 'സൂം 'ഓണ്‍ലൈന്‍ മോഡ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര്‍ക്കും പങ്കെടുക്കാം. ഇംഗ്ലീഷിലുള്ള ഈ ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ താഴെപ്പറയുന്ന ലിങ്കില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .രജിസ്‌ട്രേഷന്‍ സൗജന്യമാണ് .

https://afcmuk.org/way-to-holiness/

ഏപ്രില്‍ 26 ഞായര്‍ മുതല്‍ 30 വ്യാഴം വരെ തീയതികളില്‍ യുകെ സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ശുശ്രൂഷ.

ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേര്‍ന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും , ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് ആത്മീയ വളര്‍ച്ചയില്‍ പതറാതെ മുന്നേറുകയെന്ന ലക്ഷ്യത്തോടെയും , ലോകപ്രശസ്ത വചന ശുശ്രൂഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ യുകെ ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് കുര്യാക്കോസ്. 07414747573.
 
Other News in this category

 
 




 
Close Window