Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
സൗത്താംപ്ടണില്‍ നിര്യാതനായ സെബി ദേവസിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
ഫാ. ടോമി എടാട്ട്
കോവിഡ്-19 ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ സൗത്താംപ്ടണിലെ സെബി ദേവസിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സെബിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ വേദനിക്കുന്ന ജീവിതപങ്കാളി ഷീനയുടെയും മകന്‍ ഡയന്റെയും ദുഃഖത്തില്‍ രൂപത കുടുംബം ഒന്നാകെ പങ്കുചേരുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

നാം ഇപ്പോള്‍ ജീവിക്കുന്നത് കഠിനമായ യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ്, എന്നാല്‍ യേശുവില്‍ നമുക്കുള്ള പ്രത്യാശ മുറുകെ പിടിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ നമുക്കാവും. നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട സെബിയുടെ ആത്മശാന്തിക്കായി രൂപതയിലെ വിശ്വാസികളോടൊപ്പം ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതായും പിതാവ് അറിയിച്ചു.

എറണാകുളം- അങ്കമാലി അതിരൂപതയില്‍ പെട്ട കുറുമശേരി മൂഞ്ഞേലി പരേതനായ ദേവസിയുടെയും ആനി ദേവസിയുടെയും മകനാണ് സെബി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സൗത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ കാര്‍ഡിയാക് അറസ്‌റ് സംഭവിച്ച് മരണമടയുന്നത്. സൗത്താംപ്ടണ്‍ സീറോ മലബാര്‍ കമ്യൂണിറ്റിയിലെ അംഗമാണ് സെബിയുടെ കുടുംബം.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ അനുശോചന സന്ദേശത്തില്‍ സെബിയുടെ കുടുംബത്തെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതായും പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും അറിയിച്ചു.
 
Other News in this category

 
 




 
Close Window