Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാര്‍ സമൂഹത്തിനു നല്ലത്
Reporter
ലണ്ടന്‍ : ജഡ്ജി ഫിയോന ഹെന്‍ഡേഴ്‌സണിന്റെ ഉത്തരവ് ലണ്ടന്‍ നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കുടിയേറ്റക്കാര്‍ സമൂഹത്തിനു നല്ലതാണെന്ന ഉത്തരവാണ് കാരണം. ഒഴിഞ്ഞു കിടക്കുന്ന വീടുകളില്‍ കയറി താമസിക്കുന്ന ഇവര്‍ വീട് വീണ്ടും ഉപയോഗപ്രദമാക്കുന്നു. ഇവര്‍ ഒരിക്കലും കുറ്റവാളികളല്ല. സാമൂഹികവിരുദ്ധര്‍ എന്നു ഇവരെ മുദ്രകുത്താന്‍ ആവശ്യമായ തെളിവില്ല. വാടകക്കാരെക്കാളും ഭേദമാണിത്. ഓരോ വര്‍ഷവും പതിനായിരക്കണക്കിനു പേരുടെ വീടുകളാണു അതിക്രമിച്ചു കയറുന്നത്. ഇതോടെ ഇവര്‍ പെരുവഴിയിലായി. വടക്കന്‍ ലണ്ടനിലെ ഒഴിഞ്ഞ വീടുകളുടെ ലിസ്റ്റ് തയാറാക്കാന്‍ ഉത്തരവില്‍ പറയുന്നു. സര്‍ജന്‍ ഒളിവറും ഭാര്യ കല്‍ട്ടണ്‍ കോക്‌റെല്ലും നല്‍കിയ പരാതിയിലാണു കോടതി ഉത്തരവ്.

ന്യൂലണ്ടനിലെ ഇവരുടെ വീട് ഒരു സംഘം കൈയടക്കി വച്ചിരിക്കുകയാണ്. പതിനൊന്നു പേരടങ്ങുന്ന സംഘമാണു വീട് കൈയേറിയത്. ഇതോടെ സര്‍ജനും കുടുംബവും വെസ്റ്റ് ഹാംപ്‌സ്റ്റെഡിലെ വീട്ടിലേക്കു മാറി. വീടു ഒഴിഞ്ഞു തരാന്‍ 500 പൗണ്ട് വരെ ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇതില്‍ കൂടുതല്‍ തുക ഇവര്‍ ആവശ്യപ്പെട്ടുകയായിരുന്നു. ഇതേത്തുടര്‍ന്നാണേ ദമ്പതികള്‍ കോടതിയെ സമീപിച്ചത്. കൈയേറ്റക്കാരെ ക്രിമിനല്‍ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതുവഴി ഇവരെ ജയിലില്‍ അടയ്ക്കാന്‍ സാധിക്കും. ക്രിമിനലുകള്‍ ഒഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ നല്ലതാണ് ഇവര്‍ താമസിക്കുന്നതെന്നു ജഡ്ജി വിധിന്യായത്തില്‍ പറയുന്നു. ദേശീയതലത്തില്‍ വീടുകളുടെ ദൗര്‍ലഭ്യം വര്‍ധിച്ച സാഹചര്യത്തില്‍ ഒഴിഞ്ഞ വീടുകള്‍ ഏറ്റെടുക്കാന്‍ കൗണ്‍സിലുകള്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ വീടില്ലാത്തവര്‍ക്കു വീടു ലഭ്യമാകും. മൂന്നു ലക്ഷം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്നാണു നിലവിലെ റിപ്പോര്‍ട്ട്.
 
Other News in this category

 
 




 
Close Window