Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്യയില്‍ നിന്നുള്ള ക്രിമിനലുകള്‍ ബ്രിട്ടണില്‍ വര്‍ദ്ധിക്കുന്നു.
Reporter
ലണ്ടന്‍:ബ്രിട്ടണില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണെന്നതാണ് പുതിയ റിപ്പോര്‍ട്ട്.മാസത്തില്‍ 2700ഓളം പേര്‍ ശിക്ഷിക്കപ്പെടുന്നതായാണ് ഹോം ഓഫീസിന്റെ കണക്ക്.ഈ വര്‍ഷം ഇതുവരെ 33000പേര്‍ ശിക്ഷിക്കപ്പെട്ടതായാണ് കണക്കുകള്‍.

കഴിഞ്ഞ വര്‍ഷം 27,563പേര്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.ശിക്ഷിക്കപ്പെടുന്നവരെ ശിക്ഷാകാലാവധി കഴിഞ്ഞാല്‍ തിരിച്ചയയ്ക്കാനാവാത്ത സ്ഥിതിയിലാണ് അധികൃതര്‍.മനുഷ്യാവകാശ നിയമം തന്നെയാണ് അതിന് കാരണം.വര്‍ഷം കഴിയുന്തോറും ഇത്തരം കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തില്‍ നിന്നുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.കഴിഞ്ഞവര്‍ഷം 1480പേരെ മാത്രമേ ശിക്ഷാകാലാവധിക്കുശേഷം പുറത്തുവിട്ടുള്ളു.

സാധാരണ ഗതിയില്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരെ ശിക്ഷാകാലാവധിക്കുശേഷം തിരിച്ചയയ്ക്കും.എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രണ്ടോ അതിലധികമോ വര്‍ഷം ശിക്ഷിക്കപ്പെട്ടാലേ തിരിച്ചയയ്ക്കാനാവു എന്നതാണ് യൂറോപ്യന്‍ നിയമം.ബ്രിട്ടണില്‍ കുടുംബ സമേതം താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പ്രത്യേക മനുഷ്യാവകാശ ആനുകൂല്യം മൂലം കൂടുതല്‍ പേരും പുറത്താക്കലില്‍ നിന്നും രക്ഷപ്പെടുന്നുമുണ്ട്.കൊടും തെറ്റുകള്‍ ചെയ്യുന്നവര്‍ മാത്രമാണ് ഇപ്പോള്‍ പുറത്താക്കപ്പെടുന്നത്.

ഏഷ്യന്‍ കുടിയേറ്റക്കാര്‍ക്കെതിരേ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമ്പോളും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ക്രിമിനലുകളെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.
 
Other News in this category

 
 




 
Close Window