Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെ ഫാമിലി മൈഗ്രേഷന്‍ സമ്പ്രദായം പരിഷ്‌കരിക്കുന്നു
Reporter
ലണ്ടന്‍: ഫാമിലി മൈഗ്രേഷന്‍ രീതികളില്‍ സമൂല മാറ്റം വരുത്താന്‍ യുകെ ആലോചിക്കുന്നു. ഈ റൂട്ട് ദുരുപയോഗപ്പെടുന്നതു തടയാനാണിത്. യുകെയില്‍ സ്ഥിരതാമസത്തിനെത്തുന്നവരെ സമൂഹവുമായി കൂടുതല്‍ ഇഴുകിച്ചേരാന്‍ സഹായിക്കുന്ന രീതിയിലായിരിക്കും പരിഷ്‌കരണങ്ങള്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയത്തിന് അനുകൂലമാണ് ഗവേഷണഫലങ്ങളെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍.

ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിക്കപ്പെടാന്‍ ഫാമിലി മൈഗ്രേഷന്‍ റൂട്ടുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം, കുടുംബമായി ഇവിടെ ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്കും സമൂഹത്തിനു സംഭാവനകള്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും സ്വാഗതമരുളുമെന്നും മന്ത്രി. സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ മൈഗ്രേഷന്‍ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ പ്രതികരണം. ഇതുപ്രകാരം 2009ല്‍ ഫാമിലി വിസ വഴി യുകെയിലെത്തിയവരില്‍ മൂന്നില്‍രണ്ട് ആളുകളും ഇവിടെ വരുന്നത് ജീവിതത്തിലാദ്യമായാണ്. സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കും മുന്‍പ് യുകെ ഒരിക്കല്‍പ്പോലും സന്ദര്‍ശിച്ചിട്ടില്ലാത്തവരാണവര്‍. ഇത്തരക്കാര്‍ വരുമ്പോള്‍ ബ്രിട്ടീഷ് സമൂഹവുമായി യോജിച്ചു പോകാന്‍ മടിക്കുമെന്നാണ് ആശങ്ക.

2004ല്‍ ബംഗ്ലാദേശില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ഫാമിലി വിസയിലെത്തിയ പത്തില്‍ എട്ടു പേരും യുകെയില്‍ സ്ഥിര താമസമാക്കിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ അവര്‍ക്കതിന് അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഓസ്‌ട്രേലിയക്കാരില്‍ പത്തു ശതമാനം പേര്‍ മാത്രമാണ് സ്ഥിരതാമസമാക്കിയത്. മാര്യേജ് വിസ സ്‌പോണ്‍സര്‍ ചെയ്യുന്നവരില്‍ ഇരുപതു ശതമാനത്തിനും ഒന്നുകില്‍ ജോലിയില്ല, അല്ലെങ്കില്‍ ദേശീയ ശരാശരിയില്‍ കുറഞ്ഞ ശമ്പളമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window